വാഷിങ്ടണ്‍: കരയുദ്ധത്തില്‍ പോരാളികളാവാന്‍ 22 വനിതകള്‍ക്ക് അനുമതി നല്‍കി യു.എസ് സൈന്യം സുപ്രധാന തീരുമാനമെടുത്തു. പുരുഷന്മാരുടെ കുത്തകയായിരുന്ന കാലാള്‍പ്പടയിലും സായുധസേനയിലുമാണ് ഈ വനിതകള്‍ക്ക് സേവനം അനുഷ്ഠിക്കാനാവുക. നിലവില്‍ യു.എസ് സൈനിക അക്കാദമിയില്‍നിന്ന് സെക്കന്‍ഡ് ലഫ്റ്റനന്‍റ് പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ് ഇവര്‍. പരിശീലനം ഉടന്‍ പൂര്‍ത്തിയാകുമെന്നും, തുടര്‍ന്ന് അവരെ പുതിയ മേഖലകളില്‍ നിയമിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
വനിതകള്‍ക്ക് റിസര്‍വ് ഓഫിസര്‍ ട്രെയ്നിങ് കോര്‍പ്സില്‍നിന്നും, ആര്‍മി ഓഫിസര്‍ കാന്‍ഡിഡേറ്റ് സ്കൂളില്‍നിന്നും പരിശീലനം നല്‍കും. കാലാള്‍പ്പടയില്‍ ഒമ്പതുപേരും, സായുധസേനയില്‍ 13 പേരുമാണ് നിയമിതരാവുന്നത്. നിലവില്‍ യുദ്ധമുന്നണിയില്‍ സേവനമനുഷ്ഠിക്കാനത്തെുന്ന വനിതകളുടെ എണ്ണം കുറവാണെങ്കിലും, ഇവരെ മാതൃകയാക്കി കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്കു വരുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.