മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടിയെടുക്കണം –മാര്‍പാപ്പ

മെക്സികോ സിറ്റി: രാജ്യത്തെ അര്‍ബുദംപോലെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ രാഷ്ട്രനേതാക്കള്‍ തയാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.
വിമര്‍ശിക്കുന്ന പരിപാടി അവസാനിപ്പിച്ച് ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്തുന്ന മാഫിയകളെ പിടിച്ചുകെട്ടാന്‍ മെക്സികോയിലെ കാതലിക് ചര്‍ച്ച് കൂടുതല്‍ നടപടികളുമായി രംഗത്തുവരണമെന്നും ആവശ്യപ്പെട്ടു.
അഴിമതിയും കലാപങ്ങളും ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നു പറഞ്ഞ അദ്ദേഹം കഴിഞ്ഞദിവസം ജയില്‍കലാപത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് മെക്സികോയിലത്തെിയ അദ്ദേഹം ബാസിലികയിലെ സൊകാലോ ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. കടുത്തതണുപ്പിനെ അവഗണിച്ച് ലക്ഷക്കണക്കിന് പേരാണ് അദ്ദേഹത്തെ കാണാനത്തെിയത്. രാജ്യം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പാപ്പയാണ് ഫ്രാന്‍സിസ്. കാതലിക് വിശ്വാസികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് മെക്സികോ.
പ്രസിഡന്‍റ് എന്‍റിക് പെന നയറ്റോ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ക്യൂബയിലെ ഹവാന വിമാനത്താവളത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ കിറില്‍ പാത്രിയാക്കിസും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചക്കുശേഷമാണ് മാര്‍പാപ്പ മെക്സികോയിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.