മെക്സിക്കന്‍ മേയര്‍ വെടിയേറ്റ് മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ തലസ്ഥാന നഗരിയിലെ സൗത് സിറ്റി മേയര്‍ ഗിസേല മോട്ടാ ആയുധധാരിയുടെ വെടിയേറ്റു മരിച്ചതായി ഒൗദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ടെമിക്സ്കോ സിറ്റിയിലെ വീട്ടില്‍ വെച്ചാണ് കൊലയാളി മേയര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അധികാരമേറ്റെടുത്തതിന് തൊട്ടുടന്‍ ആണ് കൊല നടന്നത്. അതേസമയം, മേയറുടെ കൊല ആസൂത്രിതമാണെന്ന് മോറിലോസ് ഗവര്‍ണര്‍ ഗ്രേസോ റാമിറസ് ട്വിറ്ററിലൂടെ ആരോപിച്ചു. ഇതിനു പിന്നില്‍ മയക്കുമരുന്ന് സംഘങ്ങളോ ഗുണ്ടകളോ ആവാമെന്നും അദ്ദേഹം പറഞ്ഞു. ഒരു മേയറെന്ന നിലയില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശകതമായ നിലപാടെടുത്ത ധീരയായ സ്ത്രീയാണ് ഗിസാലെ മോട്ടോയെന്ന് ഇടതു പക്ഷ പാര്‍ട്ടിയായ ഡ്രമോക്രാറ്റിക് റെവല്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.