ന്യൂയോർക്ക് : ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നിനെ ടെക്നോളജി ഭീമന്മാരായ ൈമക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 26.2 ബില്യൻ ഡോളറിനാണ്(1.74 ലക്ഷം കോടി രൂപ) ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. മൈക്രോേസാഫ്റ്റിെൻറയും ലിങ്ക്ഡ്ഇന്നിെൻറയും ബോർഡുകൾ ഏറ്റെടുക്കലിന് അംഗീകാരം നൽകി. ഇൗ വർഷം അവസാനത്തോടെ ഏറ്റെടുക്കൽ പൂർത്തീകരിക്കാനാണ് ആലോചിക്കുന്നത്.
മൈക്രോസോഫ്റ്റ് ഏറ്റെടുത്താലും ലിങ്ക്ഡ് ഇൻ തലപ്പത്ത് മാറ്റം വരില്ല. ജെഫ് വെയ്നർ ലിങ്ക്ഡ് ഇന്‍ സി ഇ ഒ ആയി തുടരും. ലിങ്ക്ഡ് ഇന്‍ ബ്രാന്‍ഡും അതേപടി നിലനിര്‍ത്തും. എൻറര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് സ്വന്തമാക്കുന്നത്. 433 മില്യൻ ഉപയോക്താക്കള്‍ ഉള്ള ലിങ്ക്ഡ് ഇൻ നിലവിലുള്ള ഏറ്റവും വലിയ പ്രഫഷനൽ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.