യു.എസും ഇസ്രായേലും സൈനിക സഹായ കരാറില്‍ ഒപ്പുവെക്കും

വാഷിങ്ടണ്‍: അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പുതിയ സൈനിക സഹായ കരാര്‍ ഉടന്‍ ഒപ്പുവെക്കും. പുതിയ കരാറില്‍, മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രായേല്‍ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ്  തീരുമാനം. ഇതുസംബന്ധിച്ച ധാരണപത്രം ഉടന്‍ ഒപ്പുവെക്കും.ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സൈനിക സഹായ കരാറാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെക്കാനിരിക്കുന്നത്. ധാരണപത്രം സംബന്ധിച്ച തര്‍ക്കങ്ങള്‍ അമേരിക്കന്‍ പ്രസിഡന്‍റും ഇസ്രായേല്‍ പ്രധാനമന്ത്രിയും ചര്‍ച്ചയിലൂടെ പരിഹരിക്കുകയായിരുന്നു. 2009 മുതല്‍ ഇസ്രായേലിന് അമേരിക്ക സൈനിക സഹായം  നല്‍കിവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.