വാഷിങ്ടണ്‍: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്‍ ഖിലാഫത്ത് ഉടന്‍ നടപ്പാക്കണമെന്ന അണികളുടെ നീക്കത്തെ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ആബട്ടാബാദിലെ ഒളിത്താവളത്തില്‍നിന്ന് അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത രേഖകളിലാണ് ഖിലാഫത്തിനെ കുറിച്ച് സൂചനയുള്ളത്. വ്യക്തമായ പദ്ധതിയില്ലാതെ ഖിലാഫത്ത് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അനന്തരഫലം ദൂരവ്യാപകമായിരിക്കുമെന്നും ഉസാമ അണികള്‍ക്കെഴുതിയ കത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
യമന്‍ തലസ്ഥാനനഗരിയില്‍ ഖിലാഫത്ത് സ്ഥാപിക്കാനുള്ള അനുയായി നാസിര്‍ അല്‍വുഹൈശിക്ക് ഉസാമ ശക്തമായ താക്കീതു നല്‍കിയിരുന്നു.
യമനിലെ അല്‍ഖാഇദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വുഹൈശിയായിരുന്നു. വുഹൈശി യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
‘സന്‍അ കേന്ദ്രമാക്കി ഖിലാഫത് സ്ഥാപിക്കാന്‍ നാം ലക്ഷ്യമിടുന്നുണ്ട്.
എന്നാല്‍, ആ നഗരം പിടിച്ചെടുക്കാനുളള ശക്തി ഉണ്ടോയെന്ന് ആദ്യം ഉറപ്പുവരുത്തണം. തിരിച്ചടിക്കാനുള്ള ശക്തിയില്ളെങ്കില്‍ ശത്രുക്കള്‍ക്ക് നമ്മെ എളുപ്പം തുരത്താനാവും. സദ്ദാം ഹുസൈന്‍െറ കാലത്ത് താലിബാനെ നിലംപരിശാക്കിയത് ഓര്‍മവേണമെന്നും ഉസാമ വുഹൈശിക്കെഴുതിയ കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.