ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു

വാഷിങ്ടൺ: ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു.74 വയസ്സായിരുന്നു. ശനിയാഴ്ചയായിരുന്നു മരണം. മരണകാരണം പുറത്തുവിട്ടിട്ടില്ല. 1971ലാണ്  റേ ഒരു കംപ്യൂട്ടറിൽ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് ഇലക്ട്രോണിക് സന്ദേശങ്ങൾ അയക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്.

ഇമെയിൽ വിലാസങ്ങൾക്ക് അറ്റ് എന്ന ചിഹ്നം നൽകി ഉപയോക്താവിനെയും സേവനദാതാവിനെയും തിരിച്ചറിയാൻ വഴിയുണ്ടാക്കിയതും റേയായിരുന്നു. ഇന്റർനെറ്റിന്റെ മുൻഗാമിയായി അറിയപ്പെടുന്ന അർപ്പാനെറ്റ് എന്ന പ്രോഗ്രാമും റേയുടെ കണ്ടുപിടിത്തമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.