ന്യൂയോര്‍ക്: വിഡിയോ ഗെയിം കളിക്കുന്നത് ചെറിയ കുട്ടികളില്‍ അനുകൂലമായ മാറ്റം കൊണ്ടുവരുന്നതായി പഠനം. കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹിക-ധാരണാശേഷികളും മെച്ചപ്പെടാന്‍ ഇത് സഹായിക്കുന്നതായാണ് ഗവേഷണഫലം. യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെയും പാരിസിലെ ദെക്കാര്‍ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് വിഡിയോ ഗെയിമുകള്‍ക്ക് ഗുണപരമായ മാറ്റം കുട്ടികളില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിച്ചത്. കുട്ടികളുടെ പ്രായം, ലിംഗം, എണ്ണം തുടങ്ങിയവയെ ക്രമീകരിച്ചായിരുന്നു പഠനം നടത്തിയത്. വിഡിയോ ഗെയിമുകളുടെ കൂടിയ ഉപയോഗം സാധാരണ ബൗദ്ധിക പ്രവര്‍ത്തനങ്ങളെക്കാള്‍ 1.75 മടങ്ങും സ്കൂളിലെ പ്രകടനത്തെക്കാള്‍ 1.88 മടങ്ങും വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.