വാഷിങ്ടണ്‍: കഴിഞ്ഞ മാസം അന്തരിച്ച യു.എസ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അന്‍േറാണിന്‍ സ്കാലിയയുടെ പിന്‍ഗാമിയെ കണ്ടത്തൊനുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വംശജനായ ശ്രീ ശ്രീനിവാസന് മുന്‍തൂക്കം. ഫെഡറല്‍ അപ്പീല്‍സ് കോടതി ജഡ്ജിമാരായ ശ്രീ ശ്രീനിവാസന്‍, മെറിക് ഗാര്‍ലാന്‍ഡ്, പോള്‍ വാറ്റ്ഫോഡ് എന്നിവരില്‍നിന്നാകും അടുത്ത ജഡ്ജിയെ കണ്ടത്തെുകയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുകക്ഷികളുടെയും പ്രസിഡന്‍റുമാര്‍ക്കു കീഴില്‍ പ്രവര്‍ത്തിച്ച അനുഭവമുള്ള യു.എസ് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ശ്രീ ശ്രീനിവാസനാണ് പട്ടികയില്‍ പ്രഥമ പരിഗണന. ജഡ്ജിയെ ഒൗദ്യോഗികമായി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. 1986ല്‍ റൊണാള്‍ഡ് റീഗണ്‍ പ്രസിഡന്‍റായിരിക്കെ നിയമിതനായ സ്കാലിയ ഫെബ്രുവരി 13നാണ് വിടപറഞ്ഞത്. അടുത്ത വര്‍ഷം ജനുവരിയില്‍ തന്‍െറ കാലാവധി അവസാനിക്കും മുമ്പ് സ്കാലിയയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് നേരത്തേ യു.എസ് പ്രസിഡന്‍റ് ഒബാമ വ്യക്തമാക്കിയിരുന്നു.
ചണ്ഡിഗഢില്‍ ജനിച്ച 49കാരനായ ശ്രീ ശ്രീനിവാസന്‍ ചെറുപ്പത്തിലേ അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ട്. കാന്‍സസിലെ ലോറന്‍സിലാണ് താമസം. യു.എസ് അപ്പീല്‍ കോടതി ഫോര്‍ത് സര്‍ക്യൂട്ട് ജഡ്ജി ജെ. ഹാര്‍വി വില്‍കിന്‍സണ്‍, യു.എസ് സുപ്രീംകോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒകോണര്‍ എന്നിവര്‍ക്കു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ലാണ് യു.എസ് അപ്പീല്‍ കോടതിയില്‍ നിയമിതനാകുന്നത്. ഒബാമയുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിതനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.