പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: അമേരിക്കക്ക് കളങ്കമേല്‍പിക്കരുതെന്ന് ഒബാമ

വാഷിങ്ടണ്‍: പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന മത്സരം രാജ്യത്തിന്‍െറ കീര്‍ത്തിക്ക് കളങ്കമേല്‍പിക്കുന്നതായി മാറരുതെന്ന് പ്രസിഡന്‍റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്. ചില തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം തന്‍െറ ഭരണകാലത്തുണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതാണെന്നും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവനകള്‍ പരാമര്‍ശിച്ച് ഒബാമ പറഞ്ഞു. ഇരു പാര്‍ട്ടിയിലെയും സെനറ്റര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ.
നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ലോകം വീക്ഷിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള മോശമായ പ്രസ്താവനകള്‍ അമേരിക്കയുടെ നല്ല ചിത്രത്തെ ബാധിക്കുമെന്നും ഒബാമ ഓര്‍മപ്പെടുത്തി. ട്രംപിന്‍റ വിഭാഗീയ പ്രസ്താവനകളില്‍ അമേരിക്കന്‍ ഭരണകൂടത്തിനുള്ള അസ്വസ്ഥതയാണ് ഒബാമയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ട്രംപ് മത്സരിച്ചാല്‍ ജയിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ളെന്ന് ഒബാമ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.