വാഷിങ്ടണ്‍: ഉസാമ ബിന്‍ലാദിനെ കൊലപ്പെടുത്തിയ ‘ഓപറേഷന്‍ നെപ്റ്റ്യൂണ്‍ സ്പിയറി’ന്‍െറ ഓര്‍മകള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ സി.എന്‍.എന്നുമായി പങ്കുവെച്ചു.
ആബട്ടാബാദിലെ ഒളിത്താവളം ആക്രമിക്കുമ്പോള്‍ ലാദിന്‍ ഉള്ളിലുണ്ടോ എന്ന കാര്യം ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍, 9/11ലെ ഇരകളെക്കുറിച്ച് ആലോചിച്ചപ്പോള്‍ മറ്റൊന്നും നോക്കാതെ ആക്രമണത്തിന് ഉത്തരവ് നല്‍കുകയായിരുന്നു. യു.എസ് സൈന്യത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ബിന്‍ലാദിനല്ലായിരുന്നെങ്കില്‍ സൈന്യം ആ ആക്രമണം നടത്തില്ലായിരുന്നു.
അതുകൊണ്ട് നടപടിയുമായി മുന്നോട്ടുപോകാന്‍തന്നെ തീരുമാനിച്ചു -ഓപറേഷനെക്കുറിച്ച് ഒബാമ വിശദീകരിച്ചു. ആദ്യമായാണ് ആബട്ടാബാദിലെ സൈനിക നീക്കത്തെക്കുറിച്ച് ഒബാമ പരസ്യമായി പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.