ട്രംപ് മെക്സികോയിലേക്ക്

വാഷിങ്ടണ്‍: കുടിയേറ്റവിരുദ്ധ പ്രഖ്യാപനങ്ങളുമായി വിവാദങ്ങളില്‍ ഇടംപിടിച്ച റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മെക്സികോയിലേക്ക്. മെക്സികോ പ്രസിഡന്‍റ് എന്‍റിക് പെന നീറ്റോയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും ക്ഷണമുണ്ട്. പ്രചാരണ വേളകളില്‍ മെക്സികന്‍ കുടിയേറ്റക്കാരെ കണക്കിനു പ്രഹരിച്ച ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മതില്‍ കെട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മെക്സികന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കൂടിക്കാഴ്ചയെന്നും സംഭാഷണങ്ങളില്‍ പ്രാമുഖ്യം അതിനു മാത്രമാണെന്നും പെന നീറ്റോ വ്യക്തമാക്കി. ഇരു നേതാക്കളെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിലരിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അവരുടെ പ്രചാരകന്‍ പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.