ശക്​തമായ കുലുക്കം: യു.എസ് വിമാനം ഐറിഷ് വിമാനത്താവളത്തിലിറക്കി

ഹ്യൂസ്റ്റന്‍: ശക്തമായ കുലുക്കത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഷാനന്‍ വിമാനത്താവളത്തിലിറക്കി. ഹ്യൂസ്റ്റനില്‍നിന്ന് ലണ്ടനിലെ ഹീത്രുവിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. പരിക്കേറ്റ 14 യാത്രക്കാരെയും രണ്ട് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 207 യാത്രക്കാരും 13 ജീവനക്കാരുമായി പറക്കവെയാണ് ബോയിങ് 767-300 ജെറ്റില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടത്. തുടര്‍ന്ന് അയര്‍ലന്‍ഡിലെ ഷാനന്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.