അധികാരമേറ്റയുടന്‍ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് വീണ്ടും കടുപ്പിച്ച്  റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അയല്‍ രാജ്യമായ മെക്സികോക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് കാമ്പയിനില്‍  മെക്സിക്കന്‍ കുടിയേറ്റക്കാരോട്  ദാക്ഷിണ്യം കാണിക്കില്ളെന്നും അധികാരമേറ്റ ആദ്യ മണിക്കൂറില്‍തന്നെ അവരെ പുറത്താക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യു.എസ് -മെക്സിക്കന്‍ അതിര്‍ത്തിയില്‍ പണിയാനുദ്ദേശിക്കുന്ന മതിലിന്‍െറ മുഴുവന്‍ ചെലവും മെക്സികോ തന്നെ വഹിക്കുമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്‍റ് എന്‍റിക് പെന നീറ്റോയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ അരിസോണയില്‍ ആയിരങ്ങള്‍ അണിനിരന്ന  റാലിയില്‍ ആയിരുന്നു ട്രംപിന്‍െറ വിവാദ പ്രസ്താവന.  എന്നാല്‍ല്‍ മതിലിന്‍െറ ചെലവ് തങ്ങള്‍ വഹിക്കില്ളെന്ന്  ട്രംപുമായുള്ള കൂടിക്കാഴ്ചക്കുശേഷം എന്‍റിക് പെനാ നീറ്റോ വ്യക്തമാക്കി. തീരുമാനം ചര്‍ച്ചയുടെ തുടക്കത്തില്‍തന്നെ ട്രംപിനെ അറിയിച്ചതായും പെന നീറ്റോ പറഞ്ഞു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ അഭിപ്രായ ഭിന്നതയിലാണെന്ന  സൂചനയാണ് ട്രംപിന്‍െറ പ്രസ്താവനയില്‍ തെളിയുന്നത്.  

അനധികൃത കുടിയേറ്റക്കാരെയും കുറ്റവാളികളെയും തടഞ്ഞ് അതിര്‍ത്തികള്‍ സുരക്ഷിതമാക്കുമെന്ന് പറഞ്ഞ  ട്രംപ് അമേരിക്കയെ തിരിച്ചുപിടിക്കാന്‍ പോവുകയാണെന്ന് ആവര്‍ത്തിച്ചു. ‘സെന്‍സറുകളും, ടവറുകളും, കാവല്‍ ഭടന്മാരും ഉള്‍പെടുന്ന 2000 മൈല്‍ നീളം വരുന്ന മതില്‍ നിര്‍മാണത്തിലെ മുഴവന്‍ ചെലവും മെക്സികോ തന്നെ വഹിക്കും. അവര്‍ക്ക് ഇക്കാര്യം ഇതുവരെ അറിയില്ല. എന്നാല്‍, അവര്‍ അതിന്‍െറ ചെലവ് വഹിക്കാന്‍ പോവുകയാണ്’ -ട്രംപ് പറഞ്ഞു. അതിനിടെ, മെക്സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരായ വംശീയവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയെ ഒൗദ്യോഗികമായി ക്ഷണിച്ച മെക്സിക്കന്‍ പ്രസിഡന്‍റിന്‍െറ നടപടിയും  വിവാദമായി. ട്രംപിന്‍െറ സന്ദര്‍ശനത്തിനെതിരെ മെക്സികോയില്‍ വ്യാപക പ്രതിഷേധം അരങ്ങേറി. കുടിയേറ്റ വിരുദ്ധനെന്ന പ്രതിച്ഛായ തിരുത്തുകയും അന്താരാഷ്ട്ര നയതന്ത്രത്തില്‍ കഴിവുണ്ടെന്ന് തെളിയിക്കുകയും ലക്ഷ്യമിട്ടാണ് ട്രംപിന്‍െറ മെക്സിക്കന്‍ സന്ദര്‍ശനമെന്ന് യു.എസ് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് 69 ദിവസങ്ങള്‍മാത്രം ശേഷിക്കെ ട്രംപ് നടത്തിയ പ്രസ്താവന കുടിയേറ്റ വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയേക്കാമെന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയായി. പ്രസ്താവനയെ വിമര്‍ശിച്ച് എതിരാളി ഹിലരി ക്ളിന്‍റനും രംഗത്തത്തെി. കൂറ്റന്‍ മതിലിന്‍െറ ചെലവ് വഹിപ്പിക്കുക വഴി തന്‍െറ വിചിത്രമായ വിദേശ നയങ്ങള്‍  മെക്സികോയുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് ട്രംപ് മുതിരുന്നതെന്ന് പറഞ്ഞ അവര്‍ ഇതിലൂടെ തന്‍െറ പ്രഥമ വിദേശനയ പരീക്ഷയില്‍ ട്രംപ് പരാജയപ്പെട്ടിരിക്കുകയാണെന്നും നയതന്ത്രം എന്നത് കാണുന്നതുപോലെ അത്ര എളുപ്പമല്ളെന്നും പരിഹസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.