ന്യൂയോർക്ക്: അമേരിക്കയിൽ ശിരോവസ്ത്രം ധരിച്ച സ്ത്രീയെ അജ്ഞാതൻ ക്രൂരമായി കുത്തിക്കൊന്നു. ന്യുയോർക്കിൽ ബുധനാഴ്ച രാത്രി പലചരക്ക് കട അടച്ചശേഷം ഭർത്താവായ ഷംസുൽ അലാം ഖാനൊപ്പം വീട്ടിലേക്ക് പോകവെയാണ് നസ്മ ഖനാം എന്ന 60കാരിക്ക് കുത്തേറ്റത്. രാത്രി 9.15 ഒാടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതൻ അക്രമിക്കുകയായിരുന്നു എന്നാണ് ന്യൂയോർക്ക് ഡെയ്ലി റിപ്പോർട്ട് ചെയ്തത്.
നാല് ഇഞ്ച് നീളമുള്ള കത്തി കൊണ്ട് നസ്മയുടെ നെഞ്ചിൽ അക്രമി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസ്മിനെ ഭർത്താവ് താങ്ങിയെടുത്തെങ്കിലും രക്തം അദ്ദേഹത്തിെൻറ കൈകളിലൂടെ ധാരാളമായി ഒഴുകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഉടൻ അടുത്തുള്ള ആശുപത്രിയിെലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുൻ സ്കൂൾ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബാംഗ്ലാദേശ് വംശജരായ ഇരുവരും 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആഴച്കൾക്കുമുമ്പ് ബംഗ്ലാദേശി വംശജനായ മുസ്ലിം പുരോഹിതനും സഹായിയും അജ്ഞാതെൻറ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും തെരുവിലെ കാമറയിൽ ഒരാൾ ഒാടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ന്യൂയോർക്ക് പൊലീസ് പറഞ്ഞു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.