വാഷിങ്ടൺ: കോൾസെൻറർ മുഖേന അമേരിക്കക്കാരെയും പ്രവാസികളെയും കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ 21 ഇന്ത്യക്കാർക്ക് യു.എസിൽ 20 വർഷം തടവ്. സർക്കാറിലേക്ക് അടക്കേണ്ടതായ തുക അടച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
സണ്ണി ജോഷി, മതേഷ് കുമാർ പേട്ടൽ, ഫഹദ് അലി, ജഗദിഷ് കുമാർ ചൗധരി, ദിലീപ് .ആർ. പേട്ടൽ, വിരാജ് പേട്ടൽ, ഹർഷ് പേട്ടൽ, രാജേഷ് ഭട്ട്, ഭവേഷ് പേട്ടൽ,ജെറി നോറിസ്, നിസർഗ് പേട്ടൽ, മൊൻറു ബറോത്ത്, പ്രഫുൽ പേട്ടൽ, ദിലീപ്. എ. പേട്ടൽ, നിലേഷ് പാണ്ട്യ, രാജേഷ് കുമാർ, ഹാർദിക് പേട്ടൽ, രാജു ഭായ് പേട്ടൽ, അശ്വിൻ ഭായ് ചൗധരി, ഭരത് കുമാർ പേട്ടൽ, നിലം പരീഖ് എന്നിവരെയാണ് ശിക്ഷിച്ചത്.
ശിക്ഷിക്കപ്പെട്ട മുഴുവൻപേരും ഇന്ത്യക്കാരും ഇന്ത്യയിൽ വേരുള്ള അമേരിക്കക്കാരുമാണ്. എല്ലാവരും ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ കോൾ സെൻററുമായി ബന്ധപ്പെട്ടവരാണ്. കുറ്റവാളികളിൽ അഞ്ചു പേരെ ടെക്സാസിലെ ഫെഡറൽ കോടതി വെള്ളിയാഴ്ചയും മറ്റുള്ളവരെ ഇൗ ആഴ്ച ആദ്യവുമായിരുന്നു ശിക്ഷിച്ചത്. ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ ആളുകളുടെയും ഏറ്റവും വലിയ അറസ്റ്റും ശിക്ഷക്കു വിധിക്കലുമാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.