അവസാനം മെലാനിയയും ട്രംപിനോടൊപ്പം വൈറ്റ്ഹൗസിൽ താമസിക്കാനെത്തി

വാഷിങ്ടൺ: കഴിഞ്ഞ രാത്രിയിൽ വൈറ്റ് ഹൗസിൽ രണ്ട് പുതിയ താമസക്കാരെത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപും മകൻ ബാരണും 1600 പെനിസിൽവാനിയ അവന്യൂവിലെത്തിയത്.

ട്രംപ് വൈറ്റ്ഹൗസിൽ താമസം തുടങ്ങി ആറ് മാസങ്ങൾക്ക് ശേഷമാണ് സ്ളൊവേനിയക്കാരിയായ മെലാനിയയും 11വയസ്സുള്ള മകൻ ബാരൺ ട്രംപും പ്രസിഡന്‍റിനൊപ്പം താമസിക്കാനെത്തുന്നത്.

ന്യൂയോർക്കിലെ സ്കൂളിൽ പഠിച്ചിരുന്ന പുത്രന്‍റെ പഠനത്തിന് തടസം നേരിടാതിരിക്കാനാണ് മെലാനിയ മകനോടൊപ്പം തങ്ങിയത്. അടുത്ത അധ്യയന വർഷം മുതൽ വാഷിങ്ടണിലെ സ്കൂളിലായിരിക്കും ബാരൺ പഠിക്കുക.

 

Tags:    
News Summary - After Delay, Melania Joins Him In White House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.