‘എല്ലാം നഷ്​ടമല്ല’; ചന്ദ്രയാൻ 2 പരീക്ഷണത്തെ അഭിനന്ദിച്ച്​ വിദേശ മാധ്യമങ്ങൾ

ന്യൂഡൽഹി: ചന്ദ്ര​​​​െൻറ ദക്ഷിണ ദ്രുവത്തി​ലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയ​ുടെ ചാന്ദ്രയാൻ 2 ദൗത്യത്തെ അഭിനന്ദി ച്ച്​ വിദേശമാധ്യമങ്ങൾ. ഐ.എസ്.ആർ.ഒയ​ുടെ ശ്രമങ്ങളെ അഭിനന്ദിച്ച അമേരിക്കൻ മാധ്യമങ്ങൾ ‘‘ഒരു ദൗത്യത്തിൽ എല്ലാം നഷ് ​ടമാകില്ല’’ എന്നാണ്​ കുറിച്ചത്​. ഇന്ത്യയുടെ എഞ്ചിനീയറിങ്​ കഴിവും നൂറ്റാണ്ടുകൾ നീണ്ട ബഹിരാകാശ ദൗത്യങ്ങളും രാ ജ്യത്തി​​​​െൻറ അഭിലാഷങ്ങളെ പൂർത്തീകരിക്കുന്നതാണെന്നാണ്​ ന്യൂയോർക്ക് ടൈംസ്​ എഴുതിയത്​.

ഇന്ത്യയുടെ ചാന ്ദ്രപ്രവേശനം അവസാന നിമിഷങ്ങളിലുണ്ടായ ആശയവിനിമയ പ്രശ്​നത്തിലൂടെ നഷ്​ടമായെന്ന്​ ഗാർഡിയനും ഭാവിയിൽ ഇന്ത്യൻ കുതിപ്പ്​ തുടരുമെന്ന്​ ഫ്രഞ്ച്​ സ്​പേസ്​ ഏജൻസി സി.എൻ.ഇ.എസും റിപ്പോർട്ട്​ ചെയ്​തു.

38 സോഫ്​റ്റ്​ലാൻഡിങ്​ പരീക്ഷണങ്ങളിൽ പകുതി പോലും വിജയിച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യ അതിലേക്ക്​ കാലുവെച്ചെന്നും വാഷിങ്​ടൺ പോസ്​റ്റ്​ പറയുന്നു. ബഹിരാകാശ പര്യവേക്ഷണങ്ങളിലുള്ള ഇന്ത്യൻ അഭിലാഷങ്ങൾക്ക്​ തിരിച്ചടിയാണ്​ ചാന്ദ്രയാൻ 2 ദൗത്യം. സോഫ്​റ്റ്​ലാൻഡിങ്​ പരീക്ഷിച്ചു വിജയിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക്​ ശേഷം ഇന്ത്യ പ്രതീക്ഷയായിരുന്നുവെന്നും വാഷിങ്​ടൺ പോസ്​റ്റി​​​​െൻറ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

​ചന്ദ്ര​യാ​ൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമാവുകയായിരുന്നു.
37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് (മൃ​ദു​വി​റ​ക്കം) ഏറെ ശ്രമകരമായ ഘട്ടമാ‍യിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു.

ഐ.എസ്​.ആർ.ഒയെയും ​ചന്ദ്ര​യാ​ൻ 2 ദൗത്യത്തിന്​ ചുക്കാൻപിടിച്ച ശാസ്​ത്രജ്ഞരെയും അഭിനന്ദിച്ച്​ ബോളിവുഡ്​ താരങ്ങളും ട്വീറ്റ്​ ചെയ്​തു.

Full View
Tags:    
News Summary - All is not lost: How foreign media reacted to Isro losing contact with Chandrayaan-2 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.