വാഷിങ്ടൺ: യു.എസിെൻറ ഭൂഖണ്ഡാന്തര മിസൈൽ പ്രതിരോധ സംവിധാന പരീക്ഷണം വിജയിച്ചതായി ൈസനിക വൃത്തങ്ങൾ അറിയിച്ചു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ അമേരിക്കയിൽ ആശങ്ക പരത്തിയ സാഹചര്യത്തിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. കാലിഫോർണിയയിലെ വ്യോമസേനാ താവളത്തിലാണ് പരീക്ഷണം നടന്നത്.
ഏതുതരം വെല്ലുവിളികളെയും നേരിടാൻ യു.എസ് സൈന്യം സന്നദ്ധമാണെന്നാണ് പരീക്ഷണവിജയം വ്യക്തമാക്കുന്നെതന്ന് വൈസ് അഡ്മിറൽ ജിം സിറിങ് വ്യക്തമാക്കി. 2014ൽ ഇൗ സംവിധാനം പരീക്ഷിക്കുകയും വിജയത്തിലെത്തുകയും ചെയ്തിരുന്നെങ്കിലും മുമ്പ് മൂന്നു തവണ പരീക്ഷണം പരാജയപ്പെട്ടിരുന്നു.
യു.എസ് പ്രദേശങ്ങളിലെത്തുന്ന ബാലിസ്റ്റിക് മിസൈൽ ദിവസങ്ങൾക്കുമുമ്പും ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. എന്നാൽ, ഉത്തര കൊറിയയുടെ നടപടിയിലുള്ള പ്രതികരണം മാത്രമല്ല, വിശാലമായ ലക്ഷ്യങ്ങൾ പരീക്ഷണത്തിനുണ്ടെന്ന് പെൻറഗൺ വക്താവ് പറഞ്ഞു. പശ്ചിമേഷ്യയിൽ ഇറാെൻറ വെല്ലുവിളി സംബന്ധിച്ചും അദ്ദേഹം സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.