വാഷിങ്ടൺ: യു.എസിൽ വിദേശികൾക്ക് തൊഴിൽവിസകൾ ഒരു വർഷത്തേക്ക് നിർത്തി. 2020 അവസാനംവരെ പുതിയതായി എല്ലാ തൊഴിൽ വിസകളും മരവിപ്പിച്ച് തിങ്കളാഴ്ചയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കിയത്. ഇന്ത്യൻ പ്രഫഷനലുകൾ ആശ്രയിക്കുന്ന എച്ച്1ബി, സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്കുള്ള എച്ച്-2ബി, വിസയിൽ കഴിയുന്നവരുടെ പങ്കാളികൾക്കുള്ള എച്ച്-4, ജെ, എൽ തുടങ്ങി എല്ലാ വിസകളും നിർത്തലാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ബുധനാഴ്ച നിലവിൽവരും.
5,25,000 തൊഴിലവസരങ്ങൾ ഇതുവഴി അമേരിക്കക്കാർക്കായി തുറന്നുവരുമെന്നാണ് ട്രംപിെൻറ വാഗ്ദാനം. രാജ്യത്ത് ക്രിമിനൽ കേസുകളിൽ കുടുങ്ങുന്നവർ, പുറത്താക്കാൻ നേരേത്ത ഉത്തരവുള്ളവർ തുടങ്ങിയവരെ അടിയന്തരമായി പുറത്താക്കാനും ദീർഘമായ ഉത്തരവിലുണ്ട്. 50,000ത്തോളം ഒഴിവുകൾ ഇങ്ങനെയും ഉണ്ടാക്കാൻ പദ്ധതിയിടുന്നു. കോവിഡിൽ ദശലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടമായ യു.എസിൽ നാട്ടുകാർക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാകും ഇന്ത്യ.
കോവിഡ്വ്യാപനം തുടങ്ങിയ ഫ്രെബുവരിക്കും ഏപ്രിലിനുമിടയിൽ മാത്രം 3.70 കോടിയിലേറെ അമേരിക്കക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ഇതിൽ എച്ച്-2ബി വിസക്കാരുള്ള അവിദഗ്ധ മേഖലയിൽ 1.7 കോടിയും എച്ച്-1ബി വിസക്കാരുള്ള വിദഗ്ധ മേഖലയിൽ രണ്ടു കോടിയുമാണ് തൊഴിൽ നഷ്ടം.
ഇൗ രണ്ട് മേഖലകളിലും വിദേശികളുടെ സാന്നിധ്യം വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ട്രംപ് പറഞ്ഞു. ഭക്ഷ്യ വിതരണ മേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്ക് വിലക്ക് ബാധകമാകില്ല. അതേസമയം, നിരവധി ഇന്ത്യൻ പ്രഫഷനലുകളാണ് യു.എസിലെ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നത്. ഈരംഗത്തെ ഇന്ത്യൻ, അമേരിക്കൻ കമ്പനികളിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് വിസ ലഭിച്ചവർക്ക് സ്റ്റാമ്പിങ്ങിന് ചുരുങ്ങിയപക്ഷം വർഷാവസാനം വരെ കാത്തിരിക്കേണ്ടിവരും. പുതിയ പ്രഖ്യാപനത്തിൽ ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഉൾെപ്പടെ പ്രമുഖർ നിരാശയും നടുക്കവും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.