വാഷിങ്ടൺ: അൽജസീറ ചാനൽ ജറൂസലേമിൽ നിരോധിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ആംനസ്റ്റി ഇൻറർനാഷനൽ. വിമർശനാത്മകമായ റിപ്പോർട്ടുകൾ സഹിഷ്ണുതാപൂർവം കാണാൻ ഒരിക്കലും ഇസ്രായേലിന് കഴിയില്ലെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് ആംനസ്റ്റിയുടെ പശ്ചിമേഷ്യൻ-വടക്കനാഫ്രിക്കൻ ഡയറക്ടർ മഗ്ദലിന മുഗ്റാബി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനും അധിനിവിഷ്ട ഫലസ്തീനിനും നേർക്കുള്ള ലജ്ജാവഹമായ ആക്രമണമാണിതെന്നും അവർ പറഞ്ഞു.
ജറൂസലേമിലെ അൽജസീറ ഒാഫിസ് അടച്ചുപൂട്ടാനുള്ള ശിപാർശ ഇസ്രായേൽ ആശയവിനിമയ മന്ത്രി അയൂബ് കാര പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസമാണ് ആംനസ്റ്റിയുടെ പ്രതികരണം.
അടച്ചുപൂട്ടലിനു പറയുന്ന കാരണം തികച്ചും ഏകപക്ഷീയമാണ്.
എല്ലാ മാധ്യമപ്രവർത്തകർക്കും വിവേചനവും പീഡനവും ഭയക്കാതെ അവരുടെ ജോലി നിർവഹിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഇസ്രായേലിേൻറത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരിലുള്ള അടിച്ചമർത്തൽ ആണെന്നും മാധ്യമവിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.