വാഷിങ്ടൺ: കശ്മീർ വിഷയത്തിൽ യു.എസ് രക്ഷാസമിതിയിൽ ഒറ്റപ്പെട്ടതിനു പിന്നാലെ പാകിസ്താന് വീണ്ടും തിരിച്ചടി. പാകിസ്താന് നൽകി വന്ന 44 കോടി ഡോളറിെൻറ ധനസഹായം യു.എസ് വെട്ടിക്കുറച്ചു. ഇതോടെ പാകിസ്താന് യു.എസ് നൽകി യിരുന്ന സഹായം 410 കോടി ഡോളറായി ചുരുങ്ങി. നേരത്തേയിത് 450 കോടി ഡോളറായിരുന്നു. പാകിസ്താനുമായി 2010ൽ ഒപ്പുവെച്ച പി.ഇ.പി.എ കരാർ പ്രകാരമാണ് യു.എസ് സഹായം നൽകിയിരുന്നത്. ഇംറാൻ ഖാൻ യു.എസ് സന്ദർശനം നടത്തുംമുമ്പ് ഇക്കാര്യത്ത െ കുറിച്ച് യു.എസ് പാകിസ്താൻ മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ വർഷവും യു.എസ് സൈന്യം പാകിസ്താന് നൽകിയി രുന്ന സഹായം വെട്ടിക്കുറച്ചിരുന്നു.
തീവ്രവാദത്തെ പ്രതിരോധിക്കുന്നതിൽ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 30 കോടി ഡോളറിെൻറ സഹായം യു.എസ് വെട്ടിച്ചുരുക്കിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ പാകിസ്താനുള്ള 100 കോടി ഡോളറിെൻറ ധനസഹായവും ഇതേ രീതിയിൽ യു.എസ് വെട്ടിച്ചുരിക്കിയിരുന്നു. ഹഖാനി ഭീകര ശൃംഖലകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു അത്.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കഴിഞ്ഞദിവസം യു.എന്നിനെ സമീപിച്ച പാകിസ്താന് പിന്തുണ നൽകാൻ ചൈനമാത്രമേ ഉണ്ടായിരുന്നുള്ളൂ. പാകിസ്താൻ വിദേശകാര്യ മന്ത്രി നൽകിയ കത്ത് പരിഗണിച്ച് മൂന്നുദിവസത്തിനു ശേഷമാണ് അടച്ചിട്ടമുറിയിൽ വെള്ളിയാഴ്ച യു.എൻ രക്ഷാ കൗൺസിൽ യോഗം ചേർന്നത്. അഞ്ച് സ്ഥിരാംഗങ്ങൾക്ക് പുറമേ 10 താൽക്കാലിക അംഗങ്ങളും യോഗത്തിൽ പെങ്കടുത്തു. എന്നാൽ, ചൈനയൊഴികെ എല്ലാ അംഗരാജ്യങ്ങളും ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചു. യോഗത്തിൽ ഇന്ത്യയും പാകിസ്താനും അംഗങ്ങളല്ലാത്തതിനാൽ പങ്കെടുത്തിരുന്നില്ല.
പാകിസ്താനെ പിന്തുണച്ച ചൈന കശ്മീരിലെ സ്ഥിതി സംഘർഷഭരിതവും അപകടകരവുമാണെന്ന് അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഇന്ത്യയും പാകിസ്താനും ഏകപക്ഷീയ നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും ചൈനയുടെ പ്രതിനിധി ഷാങ് ജുൻ പറഞ്ഞു. കശ്മീർ ഇന്ത്യയുടെയും പാകിസ്താെൻറയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു റഷ്യൻ നിലപാട്. ജമ്മു-കശ്മീരിലെ ജനങ്ങൾ ഒറ്റക്കല്ലെന്നും അവരുടെ പ്രശ്നങ്ങൾ യു.എന്നിലും കേൾപ്പിക്കുകയാണ് ലക്ഷ്യമെന്നും പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു.
പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് യു.എൻ രക്ഷാസമിതി അടച്ചിട്ട മുറിയിൽ സമ്മേളിക്കുന്നത്. ചൈനയുടെ പിന്തുണയോടെയായിരുന്നു ചർച്ചക്ക് പാകിസ്താെൻറ ആവശ്യം. അസി. സെക്രട്ടറി ജനറൽ ഓസ്കർ ഫെർണാണ്ടസ് ടരാൻകോ, യു.എൻ സൈനിക ഉപദേഷ്ടാവ് ഹുംബർട്ടോ ലോയ്റ്റി എന്നിവർ രാവിലെ പ്രതിനിധികളെ വിഷയം ധരിപ്പിച്ച ശേഷമായിരുന്നു യോഗം. ഔദ്യോഗിക സ്വഭാവത്തോടെയല്ലാത്തതിനാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടാകില്ല. 1965നു ശേഷം ആദ്യമായാണ് ഇന്ത്യ-പാക് വിഷയത്തിൽ യു.എൻ രക്ഷാസമിതി ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.