ആഡിസ് അബബ: ഇത്യോപ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 157 പേർ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. കുട്ടികളും ഗർഭിണികളും ഉൾപ്പെടെ മണ്ണിനടിയിൽ കുടുങ്ങി. തെക്കൻ ഇത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്.
തലസ്ഥാനമായ ആഡിസ് അബബയിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള ഗോഫ സോണിലെ വിദൂര മലയോര മേഖലയാണിത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് മരണസംഖ്യ ഉയരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.