ഐക്യരാഷ്്ട്രസഭ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ സുരക്ഷസേനയെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ ഇന്ത്യയെ ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമങ്ങളിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ സുരക്ഷ സേനയെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് ഗുട്ടെറസിെൻറ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു. സമാധാനപരമായി സംഘടിപ്പിച്ച് അഭിപ്രായ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും അവർ പറഞ്ഞു.
പൗരത്വ നിയമം സംബന്ധിച്ച മനുഷ്യാവകാശങ്ങൾക്കായുള്ള യു.എൻ ഹൈകമീഷണർ മിഷേൽ ബാചലെയുടെ പ്രസ്താവനയെ അദ്ദേഹം പിന്തുണച്ചതായും അവർ അറിയിച്ചു. ഈ നിയമം അടിസ്ഥാനപരമായിതന്നെ വിവേചനപരമാണെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നുമായിരുന്നു മിഷേൽ ജനീവയിൽ പറഞ്ഞത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യത്തെ ദുർബലമാക്കുന്നതാണ് പുതിയ ഭേദഗതി നിയമം. കൂടാതെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷനുകളുടെ ലംഘനമാണെന്നും മിഷേൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.