വാഷിങ്ടൺ: പാകിസ്താനെ നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രതിനിധിസഭയിൽ ബിൽ. പാകിസ്താൻ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നത്.
റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ടെഡ് പോ, ഡെമോക്രാറ്റിക് അംഗം റിക്ക് നോലൻ എന്നിവരാണ് ഇത് സംബന്ധിച്ച ബില്ല് കൊണ്ട് വന്നത്. 2004ൽ ജോർജ് ബുഷ് അമേരിക്കയുടെ പ്രസിഡൻറായ സമയത്താണ് പാകിസ്താന് നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവി നൽകിയത്. അൽ^ഖായിദ, താലിബാൻ തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രതിരോധിക്കുന്നതിനായാണ് പാകിസ്താന് യു.എസ് സഹായം നൽകിയിരുന്നത്.
കുറേ വർഷങ്ങളായി അമേരിക്കയുടെ സഹായം വാങ്ങി രാജ്യത്തിനെതിരെയാണ് പാകിസ്താൻ പ്രവർത്തിക്കുന്നത്. ബിൻലാദനും താലിബാനും സംരക്ഷണമൊരുക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. ഇവർക്കെതിരായ നടപടികളൊന്നും രാജ്യം ശക്തമാക്കിയില്ല. ഇൗയൊരു സാഹചര്യത്തിൽ പാകിസ്താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ ബന്ധങ്ങളുടെ കമ്മറ്റി മെമ്പർ പോ ബില്ലിൽ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തിനെതിരായ രൂപീകരിച്ച സബ്കമ്മറ്റിയുടെ ചെയർമാൻ കൂടിയാണ് പോ.
യു.എസിെൻറ നാറ്റോ ഇതര സഖ്യരാജ്യമായ പാകിസ്താന് ആയുധങ്ങളും ധനസഹായവും യു.എസ് നൽകുന്നുണ്ട്. ഇത് ഇല്ലാതാക്കി പുർണമായും സഖ്യം ഉപേക്ഷിക്കാനുള്ള നീക്കങ്ങളാണ് യു.എസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.