ബ്രസീലിയ: രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ അലട്ടുന്ന വെനസ്വേലയിൽ നിന്നുമുള്ള വൻ കുടിയേറ്റം തടയാൻ വടക്ക് ഭാഗത്തുള്ള അതിർത്തി അടച്ച് ബ്രസീൽ. ഫെഡറൽ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി. രണ്ട് വർഷത്തോളമായി വെനസ്വേലയിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ രാജ്യം വിട്ട് അഭയം തേടാനെത്തുന്നത് ബ്രസീലിലേക്കാണ്.
ബ്രസീലുകാർക്കും അല്ലാത്തവർക്കും അതിർത്തിയിലൂടെ കടന്നുപോവാം. എന്നാൽ വെനസ്വേലയിൽ നിന്നുള്ളവർക്ക് അവരുടെ രാജ്യത്തേക്ക് തിരിച്ചുപോവുന്നതിന് മാത്രമാണ് അതിർത്തി േഗറ്റ് തുറന്നുകൊടുക്കുക.
ബ്രസീലിലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമായ റെറൈമയുടെ തലസ്ഥാനം ബോഅ വിസ്തയിലാണ് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ളത്. 25,000 മുതൽ 330,000 വരെ കുടിയേറ്റക്കാർ ഇവിടെയുണ്ടെന്നാണ് കണക്ക്. ദിവസം 500 വെനിസ്വേലക്കാർ വീതം ഇതുവരെ ബ്രസീലിലേക്ക് കുടിയേറുന്നുണ്ട്.
അതേസമയം റൊറൈമ ഗവർണർ ഫെഡറൽ ജഡ്ജിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. അതിർത്തി അടക്കാൻ കഴിഞ്ഞ മെയ് മാസം മുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതു സേവനങ്ങളെ ബാധിക്കാതിരിക്കാൻ കുടിയേറ്റക്കാർക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നതായി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.