വാഷിങ്ടൺ: ലൈംഗിക പീഡനാരോപണമുയർന്ന ബ്രെറ്റ് കവനയെ യു.എസ് സുപ്രീംകോടതി ജഡ്ജിയായി നാമനിർദേശം ചെയ്ത നടപടിയിൽ പ്രതിഷേധപ്രകടനം നടത്തിയവർ അറസ്റ്റിൽ. കൊമേഡിയൻ ആമി ഷൂമറും മോഡൽ എമിലി റതാജ്കോസ്കിയുമുൾപ്പെടെ 302 പേരെയാണ് അറസ്റ്റ് ചെയ്തതത്. ഇദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച് സെനറ്റിൽ അന്തിമ വോെട്ടടുപ്പ് നടക്കാനിരിക്കയാണ്.
കവന സുപ്രീംകോടതി ജഡ്ജിയായി നിയമിതനാവുന്നത് അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് നൂറുകണക്കിനു പേരാണ് കാപിറ്റോൾ ഹില്ലിലും സുപ്രീംകോടതിക്കു പുറത്തും പ്രതിഷേധിച്ചത്. ന്യൂയോർക് സിറ്റിയിൽ ട്രംപ് ടവറിനു മുന്നിലും പ്രതിഷേധം അരങ്ങേറി. പിരിഞ്ഞുപോകാൻ തയാറാവാത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
ഡെമോക്രാറ്റുകളുടെ സമ്മർദംമൂലം കവനക്കെതിരെ എഫ്.ബി.െഎ അേന്വഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കി എഫ്.ബി.െഎ സെനറ്റിനു മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് കവനക്ക് അനുകൂലമാണെന്നും അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയാവുന്നതിന് തടസ്സമില്ലെന്നുമാണ് റിപ്പബ്ലിക്കൻ അംഗങ്ങൾ പറയുന്നത്.
ജഡ്ജിയായി നോമിനേറ്റ് ചെയ്യപ്പെട്ടശേഷം ലൈംഗികാരോപണവുമായി കവനക്കെതിരെ സർവകലാശാല അധ്യാപികയായ ബ്ലാസി ഫോർഡാണ് ആദ്യം രംഗത്തെത്തിയത്. ഇവരിൽനിന്ന് സെനറ്റ് കമ്മിറ്റി നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട്, ഡെബോറ റാമിറസ് എന്ന സ്ത്രീയും ആരോപണമുന്നയിച്ചു. യേൽ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ പീഡനത്തിനിരയായെന്നാണ് ഇവരുടെ ആരോപണം. ഇരു ആരോപണങ്ങളും കവന നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.