ന്യൂയോർക്: വിക്കിലീക്സിന് സൈനിക രഹസ്യങ്ങൾ ചോർത്തിനൽകിയ യു.എസ് മുൻ സൈനിക ഇ ൻറലിജൻസ് വിദഗ്ധ ചെൽസി മാനിങ്ങിന് ജയിൽമോചനം. തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്തിയ കേസിൽ 2013ലാണ് മാനിങ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
35 വർഷം തടവിനാണ് യു.എസ് കോടതി ശിക്ഷിച്ചത്. ബ്രാഡ്ലി മാനിങ് എന്നറിയപ്പെട്ടിരുന്ന ഇവർ ജയിൽജീവിതത്തിനിടെ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറി. കഴിഞ്ഞ വർഷം മേയ് മുതൽ വിർജീനിയയിലെ ജയിലിലാണ് ഇവർ. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ രണ്ടരലക്ഷം ഡോളർ പിഴ ചുമത്താനും കോടതി നിർദേശിച്ചിരുന്നു. ജയിലിൽ ആത്മഹത്യശ്രമം നടത്തിയതിനു പിന്നാലെയാണ് ചെൽസിയുടെ മോചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.