വാഷിങ്ടൺ: യു.എസുമായി വ്യാപാര ചർച്ചകൾക്ക് തയാറെന്ന് മുതിർന്ന ചൈനീസ് നയതന്ത്ര പ്രതിനിധി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായതിനിടെയാണ് ചൈനയുടെ നീക്കം.
വാഷിങ്ടണിൽ യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേച്ചി ഇക്കാര്യം അറിയിച്ചത്.
യു.എസ്- ചൈന വ്യാപാരത്തിലൂടെ ഇരു രാജ്യങ്ങൾക്കും അവിടത്തെ ജനങ്ങൾക്കും ഒരുപോലെ നേട്ടമുണ്ടായിരുന്നുവെന്നും ജിേയച്ചി ചൂണ്ടിക്കാട്ടി. ഇൗ മാസം അവസാനം അർജൻറീനയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തും. അതിനു മുന്നോടിയായാണ് ഇരുരാജ്യങ്ങളിലെയും ഉന്നതരുടെ ചർച്ച.
ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതിന് യു.എസ് ചൈനക്ക് ഇളവ് നൽകിയിരുന്നു. ചില കാര്യങ്ങളിൽ വൈരുധ്യം പുലർത്തുന്നുണ്ടെങ്കിലും പല മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്ന കാര്യം പോംപിയോ ചൂണ്ടിക്കാട്ടി.
ജിയേച്ചിക്കൊപ്പം ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഹെയും പെങ്കടുത്തു. വ്യാപാരയുദ്ധം, ദക്ഷിണ ചൈന ഉൾക്കടലിലെ തർക്കം എന്നിവടയടക്കമുള്ള വിഷയങ്ങൾ ചര്‍ച്ച
യായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.