ഷികാഗോ: തെൻറ നിർത്താതെയുള്ള സംസാരം കഷ്ടപ്പാടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് തുണയായത് എങ്ങെനയെന്ന കഥ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സ്കൂൾ അധ്യാപികയായ കിംബെർലി ബെർമുഡസ്. സഹജീവികളോടുള്ള കരുതൽ അന്യമാവുന്ന കാലത്ത് തെൻറ വാക്കുകൾ മാത്രം ശ്രവിച്ച് വിദ്യാർഥികൾക്ക് സഹായഹസ്തമേകിയ അപരിചിതരായ വിമാനയാത്രികരാണ് ഇൗ കഥയിലെ നായകർ.
ഫ്ലോറിഡയിലെ മാതാപിതാക്കളെ സന്ദർശിക്കാനുള്ള യാത്രമധ്യേയായിരുന്നു കാർലോസ് ഫ്ലുവെൻറാസ് എലിമെൻററി സ്കൂളിലെ അധ്യാപികയായ ബെർമുഡസ് അഭയാർഥി കുടുംബങ്ങളിൽനിന്നുള്ള തെൻറ മിടുക്കരായ വിദ്യാർഥികളെക്കുറിച്ച് സഹയാത്രികനോട് വാചാലയായത്. അവരുടെ വാക്കുകൾ വിമാനത്തിലുള്ളർ മൊത്തം ശ്രവിക്കുന്ന കാര്യം അവരറിഞ്ഞിരുന്നില്ല. സംഭാഷണത്തിൽ ജോലിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സന്ദർഭമേതെന്ന ചോദ്യത്തിന് തെൻറ കുഞ്ഞുങ്ങൾ വിശന്നുവലഞ്ഞ് ക്ലാസിൽ വരുന്ന സമയമെന്നവർ വേദനയോടെ പറഞ്ഞു.
കഥകൾ കേട്ട സഹയാത്രികൻ ഉടൻ തന്നെ തെൻറ കമ്പനിയുടെ സഹായങ്ങൾ സ്കൂളിനായി വാഗ്ദാനം ചെയ്തു. തൊട്ടടുത്ത നിമിഷം ഒരാൾ അവളുടെ തോളിൽ തട്ടി. തിരിഞ്ഞുനോക്കിയ അവർക്ക് നേരെ അയാൾ തെൻറ കീശയിൽനിന്നും കുറച്ച് കാശെടുത്ത് നീട്ടി. കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം. അവരുടെ കണ്ണുകൾ നിറഞ്ഞു. തൊട്ടു പിന്നാലെ ബെർമുഡസിനെ ഞെട്ടിച്ചുകൊണ്ട് സഹയാത്രികർ തങ്ങളുടെ ൈകവശമുള്ള നോട്ടുകൾ കൈമാറാൻ തുടങ്ങി. വിമാനത്താവളത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ അവർ ആ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ അതൊരു വലിയ സംഖ്യയായി മാറിയിരുന്നു. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായി ഇൗ കഥ ഫേസ്ബുക്കിൽ വൈറലായി മാറി. സഹയാത്രികർ നൽകിയ പണം ഉപയോഗിച്ച് പുസ്തകങ്ങളും മറ്റും വാങ്ങാനാണ് അവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.