ലോകത്ത്​ 46.28ലക്ഷം കോവിഡ്​ ബാധിതർ; റഷ്യയിൽ രോഗമുക്തി നിരക്ക്​ 60 ശതമാനം

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,628,356 ആയി. വൈറസ്​ ബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 308,645 ആയി.17,58 ലക്ഷംപേര്‍ രോഗവിമുക്തരായി. 2,561,672 പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

അമേരിക്കയിൽ കോവിഡ്​ മരണം 88,507 ആയി.     1,484,285 രോഗബാധിതരാണ്​ രാജ്യത്തുള്ളത്​. മരണനിരക്കിൽ രണ്ടാം സ്ഥാനത്തുള്ള യു.കെയിൽ 33,998 പേരാണ്​ മരിച്ചത്​്​. ഇറ്റലിയിൽ മരണം 31,610 ആയി. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​​ കേസുകളും മരണങ്ങളും റിപ്പോർട്ട്​ ചെയ്​തത്​ ബ്രസീലിലാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ 2068 പുതിയ കേസുകളും 145 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ  കോവിഡ്​  ബാധിച്ചവരുടെ എണ്ണം 220,291 ആയി. മരണസംഖ്യ 14,962 ആയി ഉയർന്നു. 
                                                                                                                                             അതേസമയം, റഷ്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 220,291 ആയി. കോവിഡ്​ കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. രാജ്യത്ത്​ വൈറസ്​ മൂലം ജീവൻ നഷ്​ടമായത്​ 2,418 പേർക്കാണ്​. ഇതുവരെ 60,000ത്തോളം പേര്‍ റഷ്യയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.

കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,933ആണ്. അതേ സമയം ഇന്ത്യയില്‍ 85,784 കോവിഡ്​ കേസുകളാണ്​ ഇതുവരെ സ്ഥിരീകരിച്ചത്​. എന്നാൽ ഇന്ത്യയേക്കാള്‍ കൂടുതല്‍ മരണം സംഭവിച്ചത്​ ചൈനയിലാണ്‌. ഇന്ത്യയിൽ ഇതുവരെ 2753 പേരാണ്​​ മരിച്ചത്​. ചൈനയിലെ ഔദ്യോഗിക കണക്ക്​ പ്രകാരം 4,633 പേർ മരിച്ചു.

Tags:    
News Summary - COVID-19 World wide virus cases - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.