500 സൈനികരുടെ മൃതദേഹങ്ങൾ റഷ്യ യുക്രെയിനിന് കൈമാറി

കിയവ്: യുദ്ധത്തിൽ കൊല്ലപ്പെട്ട 500 സൈനികരുടെ മൃതദേഹങ്ങൾ റഷ്യൻ സേന യുക്രെയിനിന് കൈമാറി. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുക്രെയിനി​ലെ റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇ​ത്രയധികം മൃതദേഹങ്ങൾ യുക്രെയിനിലേക്ക് അയക്കുന്നത്. മൃതദേഹങ്ങൾ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധിച്ചശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.

യുക്രെയ്‌നിലെ കിഴക്കൻ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ അവ്‌ഡിവ്ക പട്ടണത്തോടു ചേർന്ന പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം സൈനികർ കൊല്ലപ്പെട്ടത്

Tags:    
News Summary - Russia has handed over the bodies of 500 soldiers to Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.