ന്യൂയോർക്: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെ ചിത്രീകരിച്ചുകൊണ്ടുള്ള തെരുവോര പരസ്യം ക്രൊയേഷ്യൻ സ്കൂൾ അധികൃതർ പിൻവലിച്ചു. സ്കൂളിലേക്ക് കുട്ടികെള ആകർഷിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷാ പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമാണ് പിൻവലിച്ചത്. ‘കുറഞ്ഞ ഇംഗ്ലീഷുകൊണ്ട് എത്ര ദൂരം നിങ്ങൾക്ക് സഞ്ചരിക്കാനാവുമെന്ന് സങ്കൽപിച്ചു നോക്കൂ’ എന്നായിരുന്നു മെലാനിയയുടെ ഫോേട്ടാക്ക് കീഴിലെ അടിക്കുറിപ്പ്. അഞ്ചു ബിൽബോർഡ് പരസ്യങ്ങൾ ആയിരുന്നു സ്ഥാപിച്ചത്. ഇത് നാലുദിവസം മാത്രമാണ് പ്രദർശിപ്പിച്ചത്.
മെലാനിയയുടെ സ്വദേശമായ സ്ലൊവീനിയയിലുള്ള അവരുടെ അഭിഭാഷകയുടെ പരാതിയെ തുടർന്നാണ് പരസ്യം പിൻവലിച്ചത്. സാഗ്രബിലെ ‘ദ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ’ ക്രൊയേഷ്യയുടെ നിയമം കടുത്ത തോതിൽ ലംഘിച്ചതായും മെലാനിയ ട്രംപിെൻറ േഫാേട്ടാ വാണിജ്യ താൽപര്യത്തിനായി ഉപേയാഗിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് നടാഷ പിർക് മുസാർ പരാതിപ്പെട്ടത്. ഇതിലൂടെ അവരുടെ വ്യക്തിത്വ അവകാശത്തിലേക്കാണ് അതിക്രമിച്ചുകടന്നതെന്നും അഭിഭാഷക പറഞ്ഞു. തെറ്റു തിരിച്ചറിഞ്ഞ് അത് നീക്കിയതിൽ തങ്ങൾ സന്തോഷിക്കുന്നുവെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.