ട്രംപി​െൻറ വാക്ക്​ കേട്ട്​ ന്യൂയോർക്കിൽ 33 പേർ അണുനാശിനി കുടിച്ചു

ന്യൂയോർക്​: കോവിഡ് പ്രതിരോധത്തിന്​ അണുനാശിനി കുടിച്ചാൽ മതിയെന്ന അമേരിക്കന്‍ പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രം പി​​െൻറ വിവാദ പ്രസ്​താവനക്ക്​ പിന്നാലെ ന്യൂയോര്‍ക്കില്‍ മാത്രം അണുനാശിനി കുടിച്ചതുമായി ബന്ധപ്പെട്ട 33 കേസുകള ്‍ റിപ്പോര്‍ട്ട് ചെയ്തതായി നഗരത്തിലെ ഹെൽത്ത്​ ആൻഡ്​ മ​െൻറൽ ഹൈജീൻ ഡിപ്പാർട്ട്​മ​െൻറ്​. 18 മണിക്കൂറിനിടെയാണ്​ അ ത്രയും പേർ അണുനാശിനി കുടിച്ചത്​. നഗരത്തിലെ പോയിസൺ കൺട്രോൾ സ​െൻററിലേക്ക്​ പതിവിലും അധികമായി കോളുകൾ വരുന്നത ായും റിപ്പോർട്ടുകളുണ്ട്​.

അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ പ്രകാരം ഒമ്പത്​ പേര്‍ ലൈസോളും 13 പേര്‍ ബ്ലീച്ചും ബാക്കി 11 പേര്‍ മറ്റ് അണുനാശിനികളും കുടിച്ചത്രേ. കുടിച്ചവരിൽ ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയില്ലെന്നുമാണ്​ സൂചന. നേരത്തേയും ഇത്തരം അസാധാരണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ അതി​​െൻറ വര്‍ധനയ്ക്ക് കാരണം ട്രംപി​​െൻറ ന്യൂസ്​ ബ്രീഫിങ്​ കേട്ട്​ തെറ്റിദ്ധരിച്ചിട്ടാകാമെന്നാണ്​ നിഗമനം.

‘അണുനാശിനികൾ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? എന്നറിയാന്‍ താല്‍പര്യമുണ്ട്' ഇതായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശം.

അണുനാശിനി കുത്തിവെപ്പ്, ശക്തിയേറിയ വെളിച്ചം അടിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ എന്തെങ്കിലും പരീക്ഷണം നടക്കുകയോ അതിന് ശാസ്ത്രീയ വിശദീകരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ‘ഞാനാണ് പ്രസിഡ​​​​​െൻറന്നും നിങ്ങള്‍ വ്യാജ മാധ്യമങ്ങളാണെന്നുമായിരുന്നു’ ട്രംപി​​​​െൻറ മറുപടി.

ട്രം​പി​​​​െൻറ അ​ഭി​പ്രാ​യ​ത്തി​ന്​ പി​ന്നാ​ലെ ശ​ക്​​ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി അ​ണു​നാ​ശി​നി നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ളും രംഗത്തുവരികയുണ്ടായി. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​ണു​നാ​ശി​നി​ക​ൾ ശ​രീ​ര​ത്തി​ൽ കു​ത്തി​വെ​ക്ക​രു​തെ​ന്ന്​ അ​വ​ർ ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. ക​ണ്ണ്, ​തൊ​ലി, ശ്വ​സ​ന​നേ​ന്ദ്രി​യം എ​ന്നി​വ​യി​ൽ ​പോ​ലും അ​ണു​നാ​ശി​നി ക​ട​ന്നാ​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നി​രി​ക്കെ​ ശ​രീ​ര​ത്തി​ന​ക​ത്ത്​ ഇ​ത്​ കു​ത്തി​വെ​ച്ചാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കു​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ അ​ണു​നാ​ശി​നി ക​മ്പ​നി​യാ​യ റെ​ക്കി​റ്റ്​ ബെ​ൻ​കി​സ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Tags:    
News Summary - Disinfectants donald trump-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.