വാഷിങ്ടൺ: ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും പ്രധാന ഭാഷയായ തെലുങ്കിന് യു.എസിലും പ്രിയമേറുന്നു. യു.എസിൽ തെലുങ്ക് ഭാഷയുടെ സ്വാധീനം വർധിക്കുന്നതായാണ് റിപ്പോർട്ട്. 2010നും 2017നുമിടെയുള്ള കണക്കെടുത്താൽ ദക്ഷിണേഷ്യൻ ഭാഷയായ തെലുങ്ക് സംസാരിക്കുന്നവരുടെ എണ്ണത്തിൽ 86 ശതമാനം വർധനയുണ്ടായതായാണ് യു.എസിലെ പഠനസംഘം പറയുന്നത്.
2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ നാലാമത്തെ പ്രധാന ഭാഷയാണ് തെലുങ്ക്. വീടുകളിൽ ഇംഗ്ലീഷ് അല്ലാതെ ഉപയോഗിക്കുന്ന മറ്റ് ഭാഷകളെക്കുറിച്ച് യു.എസിലെ ഭാഷാസംഘടന സർവേ നടത്തിയപ്പോഴാണ് കൗതുകകരമായ വിവരം ലഭിച്ചത്. 2017ൽ അമേരിക്കയിൽ നാലു ലക്ഷം പേരാണ് തെലുങ്ക് സംസാരിക്കുന്നത്. 2010ലെ കണക്ക് നോക്കുേമ്പാൾ ഇരട്ടിയാണിത്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ഭാഷകളിൽ ഏഴെണ്ണം ദക്ഷിണേഷ്യയിൽനിന്നുള്ളതാണ്. ബംഗാളി, തമിഴ്, അറബിക്, ഹിന്ദി, ഉർദു, പഞ്ചാബി, ചൈനീസ്, ഗുജറാത്തി, ഹെയ്തിയൻ ഭാഷകളാണവിെട കൂടുതൽ പ്രചാരത്തിലുള്ളത്.
ഇന്ത്യൻ നഗരങ്ങളിൽനിന്ന് പ്രത്യേകിച്ച് ഹൈദരാബാദിൽനിന്ന് യു.എസിലെ െഎ.ടി തൊഴിൽ മേഖലയിലേക്ക് യുവാക്കളുടെ കുടിയേറ്റം വർധിച്ചതാണ് തെലുങ്കിെൻറ പ്രചാരണത്തിന് കാരണമെന്ന് തെലുഗു പീപ്ൾസ് ഫൗണ്ടേഷൻ സ്ഥാപകൻ പ്രസാദ് കുനിഷെട്ടി പറയുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെലുങ്ക് സംസാരിക്കുന്നത് ഹൈദരാബാദുകാരാണ്. യു.എസിൽ തെലുങ്ക് സംസാരിക്കുന്നവരിൽ 80 ശതമാനവും നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ നൈപുണ്യമുള്ളവരുമാണെന്നും സർവേയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.