????????? ????? ???????? ????????? ?????? ??????

ജെറുസലേം ഇസ്രയേൽ തലസ്​ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങി​ ട്രംപ്​

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇസ്രയേൽ തലസ്​ഥാനമായി ജെറുസലേമിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്​. നിലവിൽ തെൽ അവീവാണ്​ ഇസ്രയേൽ തലസ്​ഥാനം. 50 വർഷമായുള്ള അമേരിക്കയുടെ പോളിസിയാണ്​ തലസ്ഥാന മാറ്റമുണ്ടായാൽ തകിടം മറിയുക​. ഇത്​ ഫലസ്​തീനും മറ്റ്​ അറേബ്യൻ രാജ്യങ്ങളുമായുള്ള യു.എസ്​ ബന്ധത്തിൽ കാര്യമായ വിള്ളൽ സൃഷ്​ടിക്കും. 

ട്രംപി​​െൻറ പ്രഖ്യാപനം വരുന്ന ബുധനാഴ്​ചയുണ്ടാവുമെന്ന്​ വൈറ്റ്​ ​ഹൗസ്​ പ്രതിനിധി അറിയിച്ചിട്ടു​ണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഇസ്രയേൽ- ഫലസ്​തീൻ പ്രശ്​നത്തിലെ പ്രധാന ചർച്ചാവിഷയമാണ്​ ജെറുസലേം.  മുസ്​ലിംകൾക്കും ജൂതൻമാ​ക്കും ക്രിസ്​ത്യാനികൾക്കും ഒരുപോലെ പുണ്യ ഭൂമിയായ ജെറുസലേമിന്​ വേണ്ടി മൂന്ന്​ വിഭാഗവും വർഷങ്ങളായി അവകാശമുന്നയിക്കുന്നു. ഇസ്​ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട അൽ അഖ്​സ പള്ളി സ്​ഥിതി ചെയ്യുന്ന സ്​ഥലം കൂടിയാണ്​​ ജെറുസലേം.

ഹാരി ട്രൂമാൻ മുതലുള്ള അമേരിക്കൻ പ്രസിഡൻറുമാർ ജെറുസലേമിലുള്ള ഇസ്രയേലി​​െൻറ അവകാശവാദങ്ങൾ തള്ളുകയും, ഫലസ്​തീനുമായി കൂടിയാലോചിച്ച്​ ഒത്ത്​ തീർപ്പിലെത്താതെ അവകാശം അംഗീകരിക്കില്ലെന്നും പറയുകയും ചെയ്​തിരുന്നു. ബിൽ ക്ലിൻറൺ, ബുഷ്​, ബറാക്​ ഒബാമ തുടങ്ങിയവർ ജെറുസലേമിനെ ഫലസ്​തീനും ഇസ്രയേലിനും വിഭജിച്ച്​ നൽകാനുള്ള തീരുമാനത്തെയായിരുന്നു സ്വാഗതം ചെയ്​തത്​. എന്നാൽ ഇൗ തീരുമാനത്തെ ട്രംപ് ഇതുവരെ​ അംഗീകരിച്ചിട്ടില്ല.

Tags:    
News Summary - Donald Trump likely to recognise Jerusalem as Israel’s capital next week- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.