വാഷിങ്ടൺ: പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക തീരുമാനം യു.എസ് െഎക്യരാഷ്്ട്രസഭയെ അറിയിച്ചു. ആഗോളതാപനം തടയുന്നത് ലക്ഷ്യംവെച്ച് 2015ൽ നിലവിൽവന്ന കരാറിൽനിന്ന് പിന്മാറുമെന്നത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
എന്നാൽ, വ്യവസ്ഥയനുസരിച്ച് 2020 നവംബർ നാലിനുമുമ്പ് യു.എസിന് കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറ്റം സാധ്യമല്ല. 2020 നവംബറിലാണ് യു.എസിൽ അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുക. അതായത് കരാറിൽനിന്ന് പൂർണമായി പിന്മാറാൻ കഴിയാത്തപ ക്ഷം അടുത്ത പ്രസിഡൻറിന് കരാർ വീണ്ടും ഒപ്പുവെക്കാൻ കഴിയും. ആഗോളതാപനം തടയുന്നതിെൻറ ഭാഗമായി യു.എസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ കാർബൺ വാതകങ്ങളുടെ തോത് രണ്ടു ഡിഗ്രി സെൽഷ്യസായി കുറക്കാമെന്നാണ് ധാരണയിലെത്തിയത്.
പിന്മാറുന്നതിനായുള്ള നടപടികൾ തുടരുന്നതിനിടയിലും യു.എൻ കാലാവസ്ഥ ഉച്ചകോടികളിൽ പെങ്കടുക്കുമെന്നും യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. മൂന്നുവർഷം കൊണ്ടാണ് നടപടികൾ പൂർത്തിയാവുക. സാമ്പത്തിക പുരോഗതിയും ഉൗർജ സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിൽ കാർബൺ വാതകങ്ങളുടെ തോത് ഘട്ടംഘട്ടമായി കുറക്കാനാണ് പദ്ധതിയെന്നും യു.എസ് പറഞ്ഞു. അമേരിക്കക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നതാണ് കരാറെന്ന് ട്രംപ് ആരോപിച്ചിരുന്നു.
രാജ്യത്ത് നിരവധി തൊഴിലവസരങ്ങൾ കുറയും, എണ്ണ, വാതക, കൽക്കരി, നിർമാണ വ്യവസായങ്ങളുടെ വളർച്ച മുരടിപ്പിക്കുമെന്നും അമേരിക്കക്ക് കോടിക്കണക്കിന് ഡോളറിെൻറ സാമ്പത്തികനഷ്ടം വരുത്തുമെന്നുമായിരുന്നു ട്രംപിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.