വാഷിങ്ടൺ: ലോകത്തുടനീളം വിവരങ്ങൾ ചോർത്തുന്നത് പുറത്തുവിട്ട് യു.എസിന് അനഭിമതനായി മാറിയ എഡ്വേഡ് സ്നോഡൻ ആത്മകഥയെഴുതുന്നു. ‘പെർമനൻറ് െറക്കോഡ്’ എന്ന പേരിലുള്ള പുസ്തകം സെപ്റ്റംബർ 17നാണ് വിപണിയിലെത്തുന്നത്. മക്മില്ലൻ ആണ് പ്രസാധകർ.
സെപ്റ്റംബർ ആക്രമണത്തിനുശേഷം ലോക വ്യാപകമായി യു.എസ് നടത്തുന്ന ചാര നിരീക്ഷണത്തെകുറിച്ച് 2013ൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് എഡ്വേഡ് സ്നോഡൻ എന്ന മുൻ സി.ഐ.എ ഉദ്യോഗസ്ഥനെ പ്രതിസ്ഥാനത്ത് നിർത്തിയത്.
അറസ്റ്റ് ഭയന്ന് ആദ്യം ഹോേങ്കാങ്ങിലേക്കും പിന്നീട് റഷ്യയിലേക്കും കടന്ന സ്നോഡൻ തെൻറ ട്വിറ്റർ അക്കൗണ്ടിലാണ് പുതിയ പുസ്തകത്തെ കുറിച്ച വിവരം പങ്കുവെച്ചത്.?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.