അ​വ​ർ അ​ണി​നി​ര​ന്നു: ട്രം​പി​നെ​തി​രെ

ന്യൂ​യോ​ർ​ക്​​: വെ​ള്ള വ​സ്​​ത്രം ധ​രി​ച്ച്, മു​ഷ്​​ടി ചു​രു​ട്ടി അ​വ​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഒ​രു കു​ട്ടി​യെ​യും കൂ​ട്ടി​ല​ട​ക്കാ​ൻ പാ​ടി​ല്ല, ഞ​ങ്ങ​ൾ അ​ത​നു​വ​ദി​ക്കി​ല്ല. ഇ​നി​യെ​ന്താ​ണ്​ നി​ങ്ങ​ളു​ടെ പ​ദ്ധ​തി? കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പ്​ ആ​ണോ? പ്ര​ക്ഷോ​ഭ​ക​ർ ആ​ക്രോ​ശി​ച്ചു. കു​ടും​ബ ബ​ന്ധം ത​ക​ർ​ക്കു​ന്ന ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​െൻറ വി​വാ​ദ കു​ടി​യേ​റ്റ ന​യ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം അ​​ക്ഷ​രാ​ർ​ഥ​ത്തി​ൽ യു.​എ​സി​നെ പി​ടി​ച്ചു​കു​ലു​ക്കി. രാ​ജ്യ​ത്തു​ട​നീ​ളം 700ഒാ​ളം മാ​ർ​ച്ചു​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. ‘ഫാ​മി​ലീ​സ്​ ബി​ലോ​ങ്​ ടു​ഗ​ദ​ർ’ എ​ന്ന ഹാ​ഷ്​​ ടാ​ഗി​ലാ​ണ്​ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. 

കു​ടി​യേ​റ്റ​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന ന്യൂ​യോ​ർ​ക്, ലോ​സ്​​ആ​ഞ്​​ജ​ല​സ്​ തു​ട​ങ്ങി യാ​ഥാ​സ്​​ഥി​തി​ക അ​പ്പ​ലാ​ച്ചി​യ, ​വ്യോ​മി​ങ്​ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ്ര​തി​ഷേ​ധം പ​ട​ർ​ന്നു.  ചെ​റു​ന​ഗ​ര​ങ്ങ​ളി​ൽ പോ​ലും പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു. മെ​ക്​​സി​കോ​യു​മാ​യി ചേ​ർ​ന്ന യു.​എ​സ്​ അ​തി​ർ​ത്തി​യി​ൽ രേ​ഖ​ക​ളി​​ല്ലാ​തെ എ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​രി​ൽ​നി​ന്ന്​ മ​ക്ക​ളെ വേ​ർ​പെ​ടു​ത്തി ത​ട​വ​റ​യി​ല​ട​ക്കു​ന്ന പ​രി​ഷ്​​ക​ര​ണ​ത്തി​നെ​തി​രെ​യാ​ണ്​ ജ​ന​രോ​ഷം ആ​ളി​ക്ക​ത്തി​യ​ത്. ആ​റു മു​സ്​​ലിം രാ​ഷ്​​ട്ര​ങ്ങ​ൾ​ക്ക്​ ​പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്ക്​ സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ച​ത്​ ആ​ശ​ങ്ക പ​തി​ന്മ​ട​ങ്ങാ​ക്കി​യി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ർ​ത്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നെ​ന്ന വ്യാ​േ​ജ​ന കൊ​ണ്ടു​വ​ന്ന കു​ടി​യേ​റ്റ ന​യ​മാ​ണ്​ ട്രം​പി​​െൻറ പ്ര​ധാ​ന തു​റു​പ്പു​ചീ​ട്ട്. 

വാ​ഷി​ങ്​​ട​ണി​ൽ വൈ​റ്റ്​​ഹൗ​സി​ന​ടു​ത്തു​ള്ള ല​ഫാ​യെ​ത്​ ച​ത്വ​ര​ത്തി​ലാ​യി​രു​ന്നു പ്ര​ക്ഷോ​ഭ​ക​ർ അ​ണി​നി​ര​ന്ന​ത്. 30,000ത്തോ​ളം ആ​ളു​ക​ളാ​ണ്​ ഇ​വി​ടെ​യെ​ത്തി​യ​ത്.​ മൂ​വ്​ ഒാ​ൺ, അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ​സ്​ യൂ​നി​യ​ൻ തു​ട​ങ്ങി ഡ​സ​നോ​ളം സം​ഘ​ങ്ങ​ളാ​ണ്​ റാ​ലി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. 

കു​ടി​യേ​റ്റ ന​യ​ത്തി​​െൻറ ഇ​ര​ക​ളാ​യ 2000ത്തോ​ളം കു​ട്ടി​ക​ളാ​ണ്​ അ​തി​ർ​ത്തി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​ത്​.  ഇ​വ​രെ പി​ന്നീ​ട്​ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ ട്രം​പ്​ ത​​െൻറ ക​ർ​ക്ക​ശ​ന​യ​ത്തി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി. എ​ന്നാ​ൽ, ഭി​ന്നി​ച്ചു​പോ​യ​വ​ർ കൂ​ടി​ച്ചേ​ർ​ന്ന​താ​യി റ​ി​പ്പോ​ർ​ട്ടി​ല്ല. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത  പ​ല​രും യു​ദ്ധ​മു​ഖ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ മെ​ച്ച​പ്പെ​ട്ട ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ തേ​ടി യു.​എ​സി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ വേ​ർ​െ​പ​ട്ട ഇ​ന്ത്യ​ക്കാ​രി​യു​മു​ള്ള​താ​യി പി​ന്നീ​ട്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി ഭാ​വ​ൽ പ​േ​ട്ട​ൽ എ​ന്ന 33 കാ​രി​യെ​യാ​ണ്​ അ​ഞ്ചു വ​യ​സ്സു​കാ​ര​നി​ൽ​നി​ന്ന്​ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. അ​രി​സോ​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഭാ​വ​ലി​നെ പി​ന്നീ​ട്​ 30,000 ഡോ​ള​റി​​െൻറ ബോ​ണ്ടി​ൽ ജാ​മ്യ​ത്തി​ൽ​വി​ട്ടു. അ​പൂ​ർ​വ​മാ​യാ​ണ്​ പി​ടി​കൂ​ടി​യ​വ​ർ​ക്ക്​ ജാ​മ്യം ല​ഭി​ക്കാ​റു​ള്ള​ത്. 200ഒാ​ളം ഇ​ന്ത്യ​ക്കാ​ർ ജാ​മ്യം കി​ട്ടാ​തെ ത​ട​വ​റ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 

വി​ഭ​ജി​ച്ച​വ​രെ എ​ത്ര​യും പെ​െ​ട്ട​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ക്ക​ണ​മെ​ന്നാ​ണ്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. പ്ര​തി​ഷേ​ധ​ക്കാ​രി​ൽ കു​ട്ടി​ക​ൾ ന​ഷ്​​ട​പ്പെ​ട്ട അ​മ്മ​മാ​രും അ​ണി​നി​ര​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സും ഇ​റ​ങ്ങി.

Tags:    
News Summary - #Familiesbelongtogether: Thousands protest over migrant separations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.