ലോകത്തിലെ വന്‍ശക്തിയായ യു.എസിനെതിരെ നടത്തിയ രാഷ്ട്രീയ പോരാട്ടമായിരുന്നു ഫിദല്‍ കാസ്ട്രോയുടെ വിപ്ളവവ്യക്തിത്വത്തിന്‍െറ അടിത്തറ. എന്നാല്‍, കാസ്ട്രോയുടെ ഈ പോരാട്ടത്തെ അമേരിക്ക നേരിട്ടത് നീചമായ വധശ്രമങ്ങളിലൂടെയായിരുന്നു. യു.എസില്‍ ഭരണത്തിലിരുന്ന ഒമ്പത് പ്രസിഡന്‍റുമാരും ക്യൂബന്‍ ഭരണകൂടത്തെ അട്ടിമറിക്കാനും കാസ്ട്രോയെ വധിക്കാനും പദ്ധതിയിട്ടു. യു.എസ് ചാരസംഘടനയായ സി.ഐ.എയുടെതന്നെ രേഖകളനുസരിച്ച് 638 തവണയാണ് അദ്ദേഹത്തിനെ ലക്ഷ്യംവെച്ച് വധശ്രമങ്ങളുണ്ടായത്.
1961 ഏപ്രില്‍ 17ന് ക്യൂബയുടെ തെക്കന്‍ തീരത്തുള്ള ബേ ഓഫ് പിഗ് ഉള്‍ക്കടലിലെ പ്ളായാഗിറോണില്‍ സി.ഐ.എയുടെ പരിശീലനം ലഭിച്ച കൂലിപ്പട്ടാളക്കാര്‍ വന്നിറങ്ങി അട്ടിമറിനീക്കം നടത്തി. 72 മണിക്കൂറുകൊണ്ട് ഇവരുടെ നീക്കം കാസ്ട്രോക്ക് തകര്‍ക്കാനായി. തടവിലാക്കിയ പട്ടാളക്കാരെ വിട്ടുകൊടുക്കാന്‍ 530 ലക്ഷം ഡോളറിനുള്ള ഭക്ഷ്യവസ്തുക്കളും ഒൗഷധദ്രവ്യങ്ങളും മോചനദ്രവ്യമായി ക്യൂബക്ക് നല്‍കേണ്ടിവന്നു.
1960ല്‍ കാസ്ട്രോയെ വധിക്കാന്‍ സി.ഐ.എ രണ്ട് അധോലോക നായകരെ നിയോഗിച്ചു. കാസ്ട്രോയുടെ ഭക്ഷണത്തില്‍ ചേര്‍ക്കാനുള്ള വിഷഗുളികകളുമായാണ് ഇവരെ അയച്ചത്. ഇത് പാളിപ്പോയി.ക്യൂബയില്‍നിന്ന് പലായനം ചെയ്ത ബാറ്റിസ്റ്റ 1959 മുതല്‍ അമേരിക്കന്‍ താല്‍പര്യത്തിനനുസരിച്ച് കാസ്ട്രോയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരുന്നു. സി.ഐ.എയുടെ മുഖ്യസൂത്രധാരന്‍ കേണല്‍ കിങ്ങുമായി ചേര്‍ന്ന് നടത്തിയ വധശ്രമത്തില്‍നിന്ന് കാസ്ട്രോ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സിഗരറ്റിലും ഡൈവിങ് സ്യൂട്ടിലും വിഷം കലര്‍ത്തിയും ബാള്‍പോയന്‍റ് പേനയില്‍ വിഷം നിറച്ച സിറിഞ്ച് ഘടിപ്പിച്ചുമെല്ലാം സി.ഐ.എ കാസ്ട്രോയെ നേരിട്ടു. അവിശ്വസനീയമായ കരുതലോടെ കാസ്ട്രോ ഇവയെയെല്ലാം അതിജീവിച്ചു. തനിക്കെതിരായ കൊലപാതകശ്രമങ്ങള്‍ ഒളിമ്പിക്സില്‍ മത്സര ഇനമായിരുന്നുവെങ്കില്‍ താന്‍ നിഷ്പ്രയാസം സ്വര്‍ണം നേടുമായിരുന്നുവെന്ന് കാസ്ട്രോ പരിഹാസത്തോടെ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.