ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രത്തലവനായിരുന്ന മൂന്നാമത്തെ ഭരണാധിപനാണ് കാസ്ട്രോ. 1959 മുതല്‍ 2008 വരെ അദ്ദേഹം ക്യൂബയെ നയിച്ചു. ബ്രിട്ടീഷ് രാഞ്ജിയും തായ്ലന്‍ഡ് രാജാവുമാണ് ആദ്യത്തെ രണ്ടുപേര്‍.
യു.എന്നില്‍ ഏറ്റവും ദീര്‍ഘമായ പ്രസംഗം നടത്തിയതിന് ഗിന്നസ്ബുക്കില്‍ കാസ്ട്രോയുടെ പേരുണ്ട്. 1960 സെപ്റ്റംബര്‍ 29ന് നാലുമണിക്കൂര്‍ 29 മിനിറ്റാണ് അദ്ദേഹം നിര്‍ത്താതെ പ്രസംഗിച്ചത്. 1986ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഏഴുമണിക്കൂര്‍ 10 മിനിറ്റ് അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്.
സി.ഐ.എയുടെ 638 വധശ്രമങ്ങളെയാണ് കാസ്ട്രോ അതിജീവിച്ചത്. ഒമ്പത് യു.എസ് പ്രസിഡന്‍റുമാര്‍ മാറിവന്നിട്ടും ഇവരുടെ നേതൃത്വത്തില്‍ സി.ഐ.എ നൂറുകണക്കിന് വധശ്രമങ്ങള്‍ നടത്തിയിട്ടും അഞ്ച് ദശാബ്ദം കാസ്ട്രോ രാഷ്ട്രത്തലവനായി തുടര്‍ന്നു.
കാസ്ട്രോയുടെ താടി ഒരു ഗറില പോരാളിയുടെ അടയാളം മാത്രമായിരുന്നില്ല. ദിവസം ഷേവിങ്ങിന് 15 മിനിറ്റ് എടുക്കുകയാണെങ്കില്‍ വര്‍ഷം 5000 മിനിറ്റ് ഷേവിങ്ങിന് വേണ്ടിവരുമെന്നും മറ്റു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് വിലപ്പെട്ട ഈ സമയം ചെലവഴിക്കാനാണ് താന്‍ താടി വളര്‍ത്തുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ ന്യായം.
കാസ്ട്രോക്ക് എട്ടു മക്കളാണ്. ആദ്യ ഭാര്യ മിര്‍ത്ത ഡയസ് ബലാര്‍തില്‍ ജനിച്ച മകന്‍ ഫെഡലിറ്റോ കാസ്ട്രോ സോവിയറ്റ് യൂനിയനില്‍ പഠിച്ച ശാസ്ത്രജ്ഞനാണ്. രണ്ടാമത്തെ ഭാര്യ ഡാലിയ സോടോയില്‍ അഞ്ച് മക്കളുണ്ട്, ഇവരുടെയെല്ലാം പേരുകള്‍ തുടങ്ങുന്നത് ‘എ’ എന്ന അക്ഷരത്തിലാണ്. ഹവാനയിലെ ഒരു സോഷ്യലിസ്റ്റ് പ്രവര്‍ത്തകയുമായുള്ള ബന്ധത്തില്‍ കാസ്ട്രോക്ക് അലിന ഫര്‍ണാണ്ടസ് എന്ന മകളുണ്ട്. 1993ല്‍ അലിന ക്യൂബയില്‍നിന്ന് രക്ഷപ്പെട്ട് മിയാമിയിലത്തെുകയും കാസ്ട്രോയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
കാസ്ട്രോയുടെ ഒരു അവയവമായി തോന്നിച്ച സിഗരറ്റ് 1985ല്‍ അദ്ദേഹം ഉപേക്ഷിച്ചു.
കാസ്ട്രോയുടെ ഉബ്റേ ബ്ളാങ്ക എന്ന പശു ദിവസം 110 ലിറ്റര്‍ പാല്‍ ചുരത്തിയിരുന്നു. ഈ പശു ഗിന്നസ് ബുക്കിലും ഇടം നേടി. ക്യൂബയുടെ കാര്‍ഷിക സമൃദ്ധിയുടെ അടയാളമായിരുന്നു ബ്ളാങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.