ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിെൻറ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനയുടെ നാലംഗങ്ങൾക്ക് തീപിടുത്തത്തിൽ പരിക്കേറ്റു.
ട്രംപ് ടവറിലെ താമസക്കാരനായ 67കാരനാണ് മരിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ ഇയാളെ കണ്ടെത്തുമ്പോള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥീരീകരിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തീ പടർന്നത്. അപ്പാർട്ട്മെൻറുകളും ഒാഫീസുകളുമുള്ള 50 ാം നിലയിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ തീപിടുത്തത്തിെൻറ കാരണം വ്യക്തമല്ല. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.
ട്രംപിന് ഒരു വസതിയും ഒാഫീസും ടവറിലുണ്ട്. ട്രംപ് ടവറിൽ തീപിടിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. മികച്ച രീതിയിൽ നിർമിച്ച കെട്ടിടമാണിതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്നിശമന സേനയെ അഭിനന്ദിക്കുകയും ചെയ്തു.
Fire at Trump Tower is out. Very confined (well built building). Firemen (and women) did a great job. THANK YOU!
— Donald J. Trump (@realDonaldTrump) April 7, 2018
#FDNY members remain on scene of a 4-alarm fire, 721 5th Ave in Manhattan. There is currently one serious injury to a civilian, and 3 non-life-threatening injuries to Firefighters, reported pic.twitter.com/c7qeOlDVcf
— FDNY (@FDNY) April 7, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.