എച്ച്​-1 ബി വിസ പരിഷ്​കരണ ബിൽ​ ​കോൺഗ്രസിൽ അവതരിപ്പിച്ചു

വാഷിങ്​ടൺ: എച്ച്​-1 ബി വിസയിൽ സമൂല പരിവർത്തനങ്ങൾക്ക്​ നിർദേശങ്ങൾ നൽകുന്ന ബിൽ​ യു.എസ്​ കോൺഗ്രസിൽ അവതരിപ്പിച്ചു. യു.എസിൽ നിന്ന്​ വിദ്യാഭ്യാസം നേടിയ ടെക്​നോളജി പ്രഫഷനുകൾക്ക്​ കൂടുതൽ മുൻഗണന നൽകുന്നതാണ് നിർദേശിക്കപ്പെട്ട​ മാറ്റങ്ങളിലൊന്ന്​. 

എച്ച്​-1 ബി വിസ, എൽ-1 വിസ പരിഷ്​കരണ നിയമം കോൺഗ്രസി​​െൻറ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ്​ അവതരിപ്പിച്ചത്​. സെനറ്റിൽ സെനറ്റർമാരായ ചുങ്ക്​ ഗ്രേസ്​ലിയും ഡിക്​ ഡർബിനുമാണ്​ ബില്ല്​ അവതരിപ്പിച്ചത്​. ജനപ്രതിനിധിസഭയിൽ ബിൽ പാസ്​ക്രെലും പോൾ ഗോസറും ഫ്രാങ്ക്​ പല്ലോണും ലോൻസ്​ ഗൂഡനും ഒന്നിച്ചും.

Tags:    
News Summary - H1B Visa Bill Present in US Congress -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.