വാഷിങ്ടൺ: വിദേശരാജ്യങ്ങളിലെ ഉന്നതബിരുദധാരികൾക്ക് അമേരിക്കയിൽ തൊഴിലെടുക്കാൻ അനുമതി നൽകുന്ന എച്ച്1ബി വിസയുടെ ഫീസ് വർധിപ്പിച്ചു. വിസ പരിഷ്കരണ നടപടികളുടെ ഭ ാഗമായി 10 ഡോളറാണ്(ഏകദേശം 712 രൂപ) വർധിപ്പിച്ചത്.
തിരിച്ചുനൽകാത്ത ഈ ഫീസ് വഴി വിസ നൽകുന്നതുൾപ്പെടെ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താനാകുമെന്ന് അധികൃതർ സൂചിപ്പിച്ചു. വിസക്ക് അപേക്ഷിക്കുന്നത് ഇലക്ട്രോണിക് രജിസ്േട്രഷൻ സമ്പ്രദായം വഴിയാക്കിയിരുന്നു.
ശാസ്ത്രസാങ്കേതിക മേഖലയിലെ വിദഗ്ധരുടെ കുറവ് നികത്താൻ അമേരിക്ക വിദേശ പൗരന്മാർക്ക് നൽകുന്ന വിസയാണ് എച്ച്1ബി. ഇന്ത്യയിലെ ഐ.ടി വിദഗ്ധരാണ് ഈ വിസ കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ഈ വിസപ്രകാരം വിദേശ കമ്പനികൾക്ക് ഉന്നത ബിരുദമുള്ള വിദഗ്ധ തൊഴിലാളികളെ അമേരിക്കയിലേക്ക് റിക്രൂട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.