യുനൈറ്റഡ് നാഷൻസ്: ഗസ്സയിലെ ഇസ്ലാമിക കക്ഷിയായ ഹമാസിനെതിരെ ഇസ്രായേലിെൻറ പിന ്തുണയോടെ യു.എൻ പൊതുസഭയിൽ യു.എസ് അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. വോെട്ടടു പ്പിൽനിന്ന് ഇന്ത്യയുൾപ്പെടെ 32 രാജ്യങ്ങൾ വിട്ടുനിന്നു. പൊതുസഭയിൽ മൂന്നിൽരണ്ട് ഭൂ രിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത്.
ഇതാദ്യമായാണ് യു.എന്നിൽ ഹമാസിനും ഗസ്സയിലെ മറ്റു സംഘടനകൾക്കുമെതിരെ പരസ്യമായി വിമർശനമുയരുന്നത്. 87 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 58 പേർ എതിർത്തു. ഗസ്സയിൽനിന്ന് ഇസ്രായേലിനെതിരെ നിരന്തരം റോക്കറ്റാക്രമണം നടത്തുന്നുവെന്നും സംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുന്നുവെന്നുമാണ് ഹമാസിനെതിെര ഉയർന്ന ആരോപണം.
പ്രമേയം പരാജയപ്പെട്ടതറിഞ്ഞ ഹമാസ് പിന്തുണച്ചവർക്ക് നന്ദിയറിയിച്ചു. ട്രംപ്ഭരണകൂടത്തിനേറ്റ അടിയാണിതെന്നാണ് അവർ വിശേഷിപ്പിച്ചത്. പ്രേമയം പരാജയപ്പെടുത്തിയ അംഗങ്ങൾക്ക് ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസും നന്ദിയറിയിച്ചു.
യു.എന്നിൽനിന്ന് രാജിവെക്കുന്ന യു.എസ് അംബാസഡർ നിക്കി ഹാലിയാണ് പ്രമേയം അവതരിപ്പിച്ചത്. യു.എസ് നയതന്ത്രപ്രതിനിധിയെന്ന നിലയിൽ നിക്കിയുടെ അവസാന നടപടിയാണിത്. ഇൗമാസം ഒടുവിലാണ് അവർ സ്ഥാനമൊഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.