ഹ്യൂസ്റ്റൻ: ചുഴലിക്കാറ്റ് വീശിയടിച്ച ടെക്സസിൽ തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. ടെക്സസിലെ എ.ആൻഡ് എം യൂനിവേഴ്സിറ്റിയിൽ പിഎച്ച്.ഡി വിദ്യാർഥിയായ നിഖിൽ ഭാട്ടിയയാണ്(24) മരിച്ചത്. മറ്റൊരു ഇന്ത്യൻ വിദ്യാർഥിനി ശാലിനി സിങും നീന്താൻ ഇറങ്ങിയ വേളയിൽ വീശിയടിച്ച കാറ്റിലുണ്ടായ ഒാളത്തിൽ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന പൊലീസിെൻറ സമയോചിത ഇടപെടലിൽ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ഭാട്ടിയയുടെ നില ഗുരുതരമായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ജയ്പുർ സ്വദേശിയായ ഭാട്ടിയയുടെ അമ്മ ഡോ. സുമൻ ഭാട്ടിയ അമേരിക്കയിലെത്തി. ഡൽഹി സ്വദേശിനിയായ ശാലിനി എ.ആൻഡ് എം. യൂനിവേഴ്സിറ്റിയിൽ തന്നെ പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്.
അതിനിടെ, വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ട ഹ്യൂസ്റ്റൻ യൂനിവേഴ്സിറ്റിയിലെ 200 ഇന്ത്യൻ വിദ്യാർഥികളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. അമേരിക്കയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് ഇവർക്ക് വേണ്ട ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. ഹ്യൂസ്റ്റനിലെ ഇന്ത്യൻ കോൺസൽ ജനറൽ അനുപമ റേ വിദ്യാർഥികളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. ഹ്യൂസ്റ്റൻ പരിസരത്ത് താമസിക്കുന്ന ലക്ഷത്തോളം ഇന്ത്യക്കാരെ ഹാർെവയുടെ കെടുതി ബാധിച്ചതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.