വാഷിങ്ടൺ: മെഗൻ ജോൺസണിെൻറത് രണ്ടാം ജൻമമായിരുന്നു. പണി മുടക്കിയ ഹൃദയം മെഗനെയും കവരുെമന്നായപ്പോൾ മാറ്റിെവച്ചതാണ്. മറ്റൊരാളുടെ ഹൃദയവുമായാണ് ജീവിച്ചിരുന്നത്. അതിനു ശേഷം വിവാഹവും നടന്നു, ഭർത്താവ് നതാൻ ജോൺസൺ. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ചൊവ്വാഴ്ച. ഇവർക്ക് ഒരു മകൾ പിറന്നു, എയ്ലീ കേറ്റ്.
മകളെ സ്വാഗതം ചെയ്തു െകാണ്ട് പിതാവ് നതാൻ ജോൺസൺ സാമൂഹിക മാധ്യമങ്ങളിൽ മൂന്നു പേരുടേയും ഫോേട്ടാ പോസ്റ്റ് ചെയ്തു. രണ്ടാം ജൻമത്തിൽ മെഗൻ ഒരു കുഞ്ഞിന് ജൻമം നൽകിയപ്പോൾ നതാൻ വളരെ സന്തുഷ്ടനായിരുന്നു. രാത്രി മുഴുവൻ കുഞ്ഞിനോടൊപ്പം ചെലവഴിച്ചു. മെഗെൻറ ഹൃദയം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻസ്റ്റഗ്രാമിലുടെ അറിയിച്ചു. മകൾ എയ്ലീ കേറ്റിനെ സ്വാഗതം ചെയ്തു കൊണ്ട് താൻ സമ്പന്നനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാൽ, ആ സന്തോഷങ്ങൾക്ക് ആറു മണിക്കൂർ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച പുലർച്ചെ 2.40നാണ് മെഗൻ ജോൺസൺ പ്രസവിച്ചത്. പകൽ 11 മണിക്ക് അവർ മരിച്ചു. മരണ കാരണമെെന്തന്ന് ഇപ്പോഴും വ്യക്തമല്ല. ഹൃദയം മാറ്റിെവച്ചവർക്ക് പ്രസവത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു. ചിലപ്പോൾ പ്രസവത്തിനിടെ അമ്മമാരുടെ മരണത്തിനുമിടയാക്കാം. എന്നാൽ, മെഗൻെറ കാര്യത്തിൽ സംഭവിച്ചെതന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
2010ലാണ് ഹൃദയം മാറ്റിെവക്കേണ്ടി വന്നത്. 2002ലാണ് മെഗെൻറ ഹൃദയത്തെ ൈവറസ് ബാധിച്ചുെവന്ന് കെണ്ടത്തിയത്. ചികിത്സക്കു ശേഷം അസുഖം മാറിയിരുന്നു. 2010ൽ വീണ്ടും അതേരോഗം തിരിച്ചു വന്നു. അേതാടെ ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു രക്ഷ. തനിക്ക് ഹൃദയം തന്നയാളെ എന്നുമോർമിക്കുമെന്ന് െമഗൻ അവരുെട ബ്ലോഗിൽ അന്നു കുറിച്ചിരുന്നു. താനും തെൻറ കുടുംബവും അവയവദാനത്തിന് സന്നദ്ധരാണെന്നും കുറിച്ചു. മെഗെൻറ മരണശേഷം അവരുെട അവയവങ്ങൾ വിവിധയാളുകൾക്ക് ദാനം ചെയ്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.