ഹെൽസിങ്കി: യു.എസും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ നാഴികക്കല്ലായി ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടന്ന ഉച്ചകോടി. പരസ്പരബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും വ്യക്തമാക്കി.
റഷ്യയുമായുള്ള ചർച്ച നല്ല കാര്യമാണ്. അസാധാരണമായ ബന്ധമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. രണ്ട് ആണവ ശക്തികളായ ഞങ്ങൾ ഒരുമിക്കുന്നത് കാണാൻ ലോകം ആഗ്രഹിക്കുന്നു -ട്രംപ് ചർച്ചക്ക് മുേന്നാടിയായി മാധ്യമങ്ങേളാട് പറഞ്ഞു. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കിയ റഷ്യയെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
വ്യാപാരം, സൈനിക ബന്ധം, ആണവ വിവാദങ്ങൾ, സിറിയൻ യുദ്ധം, ഉത്തര കൊറിയ തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും ചർച്ചയിൽ വന്നു.
2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതോടെയാണ് യു.എസുമായി ബന്ധം വഷളായത്. 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെ സഹായിക്കുന്ന രീതിയിൽ റഷ്യ ഇടപെട്ടു എന്ന ആരോപണവും ബന്ധത്തെ ബാധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച യു.എസ് നീതിന്യായ വകുപ്പ് ഇൗ കേസിൽ 12 റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതിനെ തുടർന്ന് പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കണമെന്ന് യു.എസ് പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചു. എന്നാൽ, റഷ്യയുമായുള്ള ബന്ധം വഷളാകാൻ കാരണം മുൻ ഭരണകൂടമാെണന്ന് തിരിച്ചടിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് തലസ്ഥാനത്തെ രാജകൊട്ടാരത്തിലാണ് ട്രംപും പുടിനും കൂടിക്കാഴ്ച നടത്തുന്നത്.
ഇരുവരും അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഒൗദ്യോഗിക കൂടിക്കാഴ്ചയാണിത്. അഞ്ചുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.