തെഗുസിഗൽപ: അട്ടിമറി ആരോപിക്കപ്പെട്ട ഹോണ്ടുറസിലെ വിവാദ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് യുവാൻ ഒാർലൻഡോ ഹെർണാണ്ടസിന് ജയം. മൂന്നാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഫലം പുറത്തുവന്നപ്പോൾ 50,446 വോട്ടുകൾക്കാണ് (42.95 ശതമാനം) ഹെർണാണ്ടസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് സുപ്രീം ഇലക്ടറൽ ൈട്രബ്യൂണൽ അറിയിച്ചു.
തൊട്ടുപിറകിലുള്ള എതിർസ്ഥാനാർഥി സാൽവദോർ നസ്റല്ലക്ക് 41.42 ശതമാനം വോട്ട് ലഭിച്ചു. ഫലപ്രഖ്യാപനം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. പകുതി വോട്ടുകൾ എണ്ണിക്കഴിയുേമ്പാൾ അഞ്ചുശതമാനം വോട്ടുകളുടെ ലീഡുമായി നസ്റല്ല മുന്നിൽനിൽക്കെ ‘സാേങ്കതിക തകരാർ’ മൂലം മണിക്കൂറുകൾ നടപടികൾ തടസ്സപ്പെട്ടിരുന്നു. പുനരാരംഭിച്ചതോടെ ലീഡ് ‘തിരിച്ചുപിടിച്ച’ ഹെർണാണ്ടസ് ഒടുവിൽ വിജയിക്കുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ൈട്രബ്യൂണലിെൻറ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.