ന്യൂജഴ്സി: അേമരിക്കയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് മലയാളി മുസ്ലിം സംഘടനകളായ നന്മ, എം.എം.എൻ.ജെ എന്നിവർ സംയുക്തമായി ന്യൂജഴ്സിയിൽ സ്വീകരണം നൽകി.
മതസൗഹാർദത്തിൽ സമ്പത്സമൃദ്ധമായ അമേരിക്ക പ്രവാസി ഇന്ത്യക്കാരുടെ പോറ്റമ്മകൂടിയാണെന്ന് മുഖ്യപ്രഭാഷണത്തിൽ ഹൈദരലി തങ്ങൾ പറഞ്ഞു. അതു കൊണ്ട് പ്രവാസി മുസ്ലിംകൾ ഇവിടത്തെ നിയമത്തിന് വിധേയമായി സ്നേഹത്തിനും സമാധാനത്തിനുംവേണ്ടി പ്രവർത്തിക്കണമെന്നും മാതൃരാജ്യത്തിനും സമൂഹത്തിനും നന്മകൾ ചെയ്ത് മാതൃക കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എ. നസീർ, ഷഹീൻ അബ്ദുൽ ജബ്ബാർ, മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു.
അൻസാർ കാസിം, റൈന ഷാ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികൾക്കുള്ള ഖുർആൻ ക്വിസ് മത്സരം നടന്നു. അബ്ദുസ്സമദ് പൊനേരി സ്വാഗതവും ഷഹീർ ഷാ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.